കനോലി കനാലിന് കുറുകെയുള്ള നടപ്പാലം തകര്‍ന്നു;് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

താനൂര്‍: കളിരിപ്പടിക്ക് പടിഞ്ഞാറ് കനോലി കനാലിന് കുറുകെയുള്ള നടപ്പാലം തകര്‍ന്ന് രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്. തിങ്കളാഴ്ച രാവിലെ 9.30 നാണ് സംഭവം നടന്നത്. മംഗലം ജിഎല്‍പി , കെപിഎന്‍എംയുപി സ്‌കൂള്‍ എന്നിവിടങ്ങളിലേക്കുള്ള വിദ്യാര്‍ത്ഥികള്‍ പാലം കടക്കുമ്പോഴായിരുന്നു അപകടം.

മുളകൊണ്ടും കവുങ്ങുകൊണ്ടും നിര്‍മ്മിച്ച ഈ പാലത്തിന്റെ അടിഭാഗം പൂര്‍ണമായി തകര്‍ന്നു വീഴുകയായിരുന്നു. പാലം തകര്‍ന്നു വീണ് കെപിഎന്‍എം യുപി സ്‌കൂള്‍ ആറാംക്ലാസ് വിദ്യാര്‍ത്ഥികളായ ഹാരീസ്, മാജിദ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. നൂറിലധികം കുട്ടികള്‍ പാലത്തില്‍ കയറാന്‍ തുടങ്ങവെയാണ് പാലം തകര്‍ന്നു വീണത്.

വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഒട്ടുമ്പുറം, കോര്‍മന്‍ കടപ്പുറം പ്രദേശങ്ങളിലുള്ളവര്‍ക്ക് കിഴക്കന്‍ മേഖലയുമായി ബന്ധപ്പെടാനാണ് ഈ നടപ്പാലം പണിക്കഴിപ്പിച്ചത്. പഞ്ചായത്ത് വേണ്ട അറ്റകുറ്റപ്പണി നടത്താത്തതിനാലാണ് നടപ്പാലം അപകടാവസ്ഥയിലായത്. പ്രദേശത്തേക്ക് വാഹനഗതാഗതത്തിന് സൗകര്യമുള്ള പാലം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Share news
error: Content is protected !!
Scroll to Top