HIGHLIGHTS : കണ്ണൂര്‍: കരിവള്ളൂര്‍ ദേശീയപാതയില്‍ നിയന്ത്രണം വിട്ട പിക്കപ്പ്
കണ്ണൂര്‍: കരിവള്ളൂര്‍ ദേശീയപാതയില്‍ നിയന്ത്രണം വിട്ട പിക്കപ്പ് വാനിടിച്ച് രണ്ടു പേര്‍ മരിച്ചു. കരിവള്ളൂര്‍ തെരുപടിഞ്ഞാറെ വീട് പി വി ഗോപാലന്‍ (70) ടിവി ലക്ഷ്മി (65) എന്നിവരാണ് മരിച്ചത്.
സൊസൈറ്റിയില്‍ നിന്നും പാല്‍ വാങ്ങി മടങ്ങവെ പുലര്‍ച്ചെ 6.30 ഓടെയാണ് കാസര്‍കോഡ് ഭാഗത്ത് നിന്ന് ഇറച്ചികോഴിയുമായി വന്ന പിക്കപ്പ് വാന്‍ ഇവരെ ഇടിച്ചത്.
നിയന്ത്രണം വിട്ട ലോറി സമീപത്തെ വൈദ്യുതി പോസ്റ്റിടിച്ച് തകര്‍ത്ത ശേഷമാണ് കാല്‍നടയാത്രക്കാരെ ഇടിച്ചിട്ടത്. ഡ്രൈവര്‍ ഉറങ്ങിപോയതാണ് അപകടകാരണമെന്ന് കരുതുന്നു. അപകടം നടന്നയുടന്‍ ഡ്രൈവര്‍ ഓടി രക്ഷപെട്ടു.