കണ്ണൂരില്‍ നിന്നും മൂന്നര മണിക്കൂറു കൊണ്ട് കൊച്ചിയിലെത്തുന്ന അതിവേഗ ട്രെയിന്‍ വരുന്നു.

തിരു: മൂന്നര മണിക്കൂര്‍ കൊണ്ട് കണ്ണൂരില്‍ നിന്നും കൊച്ചിയില്‍ എത്താന്‍ അതിവേഗ ട്രെയിന്‍ സര്‍വ്വീസ് ആരംഭിച്ചിരിക്കുന്നു. ഇതിനായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി റെയില്‍വേയൊട് ആവശ്യപ്പെട്ടതായി അറിയിച്ചു.കോഴിക്കോട്,തിരൂര്‍, ഷൊര്‍ണ്ണൂര്‍, തൃശ്ശൂര്‍ എന്നിവിടങ്ങളിലാണ് ഈ ട്രെയിനിന് സ്റ്റോപ്പ് അനുവദിച്ചിട്ടുള്ളത്.

ഭൂമിയേറ്റെടുക്കുന്നതിലെ പ്രശ്‌നമാണ് റെയില്‍വെയുടെ വികസനത്തിന് പ്രതിസന്ധിയാകുന്നതെന്ന് മുഖ്യമന്ത്രി ചൂണ്ടികാട്ടി. മന്ത്രി ആര്യാടന്‍ മുഹമ്മദ്, മുംബൈ റെയില്‍ വികാസ് കോര്‍പ്പറേഷന്‍ എംഡി രാജേഷ്, സക് സേന, ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ രാജേഷ് മിക്ര എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

ഷൊര്‍ണ്ണൂരിനും കാരക്കാടിനും ഇടയിലുള്ള പാതയിരട്ടിപ്പിക്കല്‍ ജോലി പൂര്‍ത്തിയാക്കുന്നതോടെ പുതിയ ട്രെയിന്‍ ഓടി തുടങ്ങുമെന്നാണ് പ്രതീക്ഷ. നിലവില്‍ ഇവിടെ എത്തുവാന്‍ എക്‌സ്പ്രസ്സ് ട്രെയിനുകള്‍ 6 മണിക്കൂര്‍ സമയം എടുക്കുന്നുണ്ട്. പാതയിരട്ടിപ്പിക്കല്‍ പൂര്‍ത്തിയായ തിരുവനന്തപുരം ചെങ്ങന്നൂര്‍ തിരുവനന്തപുരം ഹരിപ്പാട് മേഖലയിലാണ് സബര്‍ബന്‍ ട്രെയിന്‍ സര്‍വ്വീസ് ആരംഭിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

ഈ ട്രെയിന്‍ സര്‍വ്വീസ് നിലവില്‍ വരുന്നതോടെ സംസ്ഥാനത്തെ റോഡുകളിലെ ഗതാഗത കുരുക്ക് ഒരു പരിധിവരെ കുറക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

Share news
error: Content is protected !!
Scroll to Top