HIGHLIGHTS : കണ്ണൂര്‍ : കണ്ണൂര്‍ ചാല ബൈപാസില്‍ ഇന്നലെ രാത്രിയില്‍ ഗ്യാസ് ടാങ്കര്‍
കണ്ണൂര്‍ : കണ്ണൂര്‍ ചാല ബൈപാസില്‍ ഇന്നലെ രാത്രിയില്‍ ഗ്യാസ് ടാങ്കര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. പരിക്കേറ്റ കണ്ണൂര്‍ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലായിരുന്ന ശ്രീലതയാണ് മരിച്ചത്.
അപകടത്തില്‍ 40 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും 25 വീടകള്‍ക്ക് തീ പിടിക്കുകയും ഇതില്‍ 10 വീടുകള്‍ പൂര്‍ണമായും കത്തിയമരുകയും ചെയ്തിരുന്നു.
ടാങ്കര്‍ ലോറി അപകടം ഉണ്ടായ കണ്ണൂര്‍ ചാലയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സന്ദര്‍ശനം നടത്തി. ഉച്ചയ്ക്ക് 1.30 മണിയോടെയാണ് ുഖ്യമന്ത്രി ഹെലികോപ്റ്റര്‍ മാര്‍ഗ്ഗം കൊച്ചിയില്‍ നിന്നും കണ്ണൂരില്‍എത്തിയത്. മുഖ്യമന്ത്രി ആദ്യ സന്ദര്‍ശനം നടത്തിയത് എകെജി സഹകരണ ആശുപത്രിയിലായിരുന്നു.