കണ്ണൂരില്‍ കോടിയേരിയുടെ പ്രസംഗവേദിക്ക് സമീപത്ത് ബോംബേറ്

കണ്ണൂര്‍: തലശ്ശേരിയില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസംഗംവേദിയുടെ സമീപത്ത് ബോംബേറ് ഉണ്ടായി. സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. തലശ്ശേരി നങ്ങാറത്ത് പീടികയില്‍ നടന്ന രക്തസാക്ഷി കെ പി ജിജേഷ് അനുസ്മരണ പരിപാടിക്കിടെയാണ് ബോംബേറ് ഉണ്ടായത്. ബോംബേറില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനും ദേശാഭിമാനി ഏജന്റുമായ ശതരത്‌ലാലിനാണ് പരിക്കേറ്റത്.

കോടിയേരി ബാലകൃഷ്ണന്‍ സംസാരിച്ചു കൊണ്ടിരിക്കെ ബൈക്കിലെത്തിയ അജ്ഞാത സംഘം വേദിക്ക് സമീപമുള്ള റോഡിലേക്ക് ബോംബെറിഞ്ഞ് കടന്നുകളയുകയായിരുന്നു. ബോംബ് റോഡില്‍ വീണ് പെട്ടി.

ആക്രമണത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് സിപിഎം ആരോപിച്ചു.

Share news
error: Content is protected !!
Scroll to Top