HIGHLIGHTS : ദില്ലി:കടല്‍ക്കൊലക്കേസില്‍ തുടരന്വേഷണം എന്‍ഐഎ ഏറ്റെടുക്കുമെന്ന് സൂചന. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്രം സുപ്രീംകോടതിയെ സമീപിക്കും
ദില്ലി:കടല്‍ക്കൊലക്കേസില്‍ തുടരന്വേഷണം എന്‍ഐഎ ഏറ്റെടുക്കുമെന്ന് സൂചന. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്രം സുപ്രീംകോടതിയെ സമീപിക്കും. പ്രത്യേക കോടതിയില്‍ എന്‍ഐഎയായിരിക്കും അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുക.
നിയമ മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് തീരുമാനം. ഇന്ത്യന്‍ നിയമത്തിന് കീഴില്‍ വിചാരണ ഉറപ്പാക്കുകയാണ് ലക്ഷ്യമാക്കുന്നതെന്ന് മന്ത്രാലയങ്ങള്‍ അറിയിച്ചിരിക്കുന്നത്.

നേരത്തെ ഈ കേസന്വേഷിച്ച കേരളാ പോലീസ് അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.
ഇറ്റാലിയന്‍ നാവികര്‍ക്കെതിരെ കൊലപാതകമടക്കമുള്ള കുറ്റങ്ങാള് ചുമത്തിയിരിക്കുന്നത്. എന്നാല്‍ ഈ കേസില്‍ വിചാരണ നടത്തേണ്ടത് അന്താരാഷ്ട്ര കോടതിയാണെന്നും ഇന്ത്യക്ക് ഇക്കാര്യത്തില്‍ അധികാരമൊന്നുമില്ലെന്നുമാണ് ഇറ്റലിയുടെ നിലപാട്.