സൗദി സ്വദേശിവല്ക്കരണം സര്‍ക്കാര്‍ ഇടപെടെണം പിണറായി

തിരു: സൗദി സ്വദേശിവല്‍ക്കരണത്തെത്തുടര്‍ന്ന് മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസി ഇന്ത്യക്കാര്‍ നേരിടുന്ന പ്രതിസന്ധി പരിഹരിക്കാന്‍ ജാഗ്രതാപൂര്‍ണ്ണമായ അടിയന്തര ഇടപെടല്‍ നടത്തുന്നതിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പരാജയപ്പെട്ടിരിക്കുകയാണെന്ന് സി.പി.ഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍

ഈ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ അനങ്ങാപ്പാറനയം സ്വീകരിക്കുകയാണ്. കേന്ദ്ര മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും എം.പിമാരുടെയും നേതൃത്വത്തില്‍ ഇന്ത്യന്‍ പ്രതിനിധി സംഘം അടിയന്തരമായി സൗദിയിലെത്തി അവിടത്തെ ഭരണാധികാരികളുമായി നേരിട്ട് ചര്‍ച്ച നടത്തണം. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി തന്നെ മുന്‍കൈ നടപടി സ്വീകരിക്കണം. അല്ലാതെ മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസി ഇന്ത്യക്കാരെ സൗദിയില്‍നിന്നും കുടിയിറക്കിയശേഷം ചര്‍ച്ചയും നടപടിയുമാകാമെന്ന നിലപാട് അങ്ങേയറ്റം നിരുത്തരവാദപരമായതാണെന്നും പിണറായി പറഞ്ഞു.

Share news
error: Content is protected !!
Scroll to Top