HIGHLIGHTS : കൊച്ചി: കപ്പല്‍ വിട്ടുകൊടുക്കണമെന്നാവശ്യപ്പെട്ട എന്റിക
കൊച്ചി: കപ്പല്‍ വിട്ടുകൊടുക്കണമെന്നാവശ്യപ്പെട്ട എന്റിക ലെക്സി ഉടമകള്‍ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുന്നു. കപ്പല്‍ വിട്ടുകൊടുക്കാമെന്ന സിംഗിള്‍ ബെഞ്ച് വിധി റദ്ദ് ചെയ്തുകൊണ്ടുള്ള ഹൈക്കോടതിയുടെ ഉത്തരവിനെ തുടര്‍ന്നാണ് കപ്പല്‍ മുതലാളിമാര്‍ പുതിയ നിലപാടുമായി മുന്നോട്ടു പോവുന്നത്.
കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി കപ്പല്‍ വിട്ടുകൊടുക്കരുതെന്ന ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് കമ്പനിക്ക് വിചാരണ കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി പറഞ്ഞു.
കപ്പല്‍ കണ്ടുകെട്ടിയത് കൊല്ലം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ്. അതുകൊണ്ടുതന്നെ ഈ സാഹചര്യത്തില്‍ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

