തിരൂരങ്ങാടി: മുഖംമൂടിവെച്ച് ബൈക്കിലെത്തിയ രണ്ട് പേര്‍ കരിമ്പില്‍ സ്വദേശിയെ മര്‍ദ്ദിച്ചതായി പരാതി. കെ.പി അബ്ദുള്‍ അസീസിനാണ് അജ്ഞാത മുഖമൂടിധാരികളുടെ ആക്രമണം നേരിടേണ്ടി വന്നത്. ഇരുമ്പുവടികൊണ്ട് പുറത്ത് അടിയേറ്റ ഇയാളെ തിരൂരങ്ങാടി ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
രാത്രി പത്ത് മണിയോടെ കട അടച്ചു വരികയായിരുന്ന ഇയാളെ ബൈക്കിലെത്തിയ സംഘം പിറകില്‍ നിന്ന് ആക്രമിക്കുകയായിരുന്നു.
വ്യാപാരിയെ ആക്രമിച്ചതിന് പിന്നില്‍ മണല്‍ മാഫിയയാണെന്നാണ് ആരോപണം. അബ്ദുള്‍ അസീസ് മണല്‍ മാഫിയക്കെതിരെ ശക്തമായ നിലപാട് എടുത്തിരുന്നു. ഇതിന്റെ പക തീര്‍ക്കാനാണ് ഇയാളെ ആക്രമിച്ചതെന്നാണ് പറയുന്നത്. സംഭവത്തില്‍ തിരൂരങ്ങാടി പോലീസ് കേസെടുത്ത് അനേ്യഷണം ആരംഭിച്ചു.




