HIGHLIGHTS : തിരു: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരായി കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ
തിരു: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരായി കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ പേരില്‍ പ്രസിദ്ധീകരിച്ച അഭിമുഖം ചെന്നിത്തല നിഷേധിച്ചു. ഔദ്യോഗികമായി ആര്‍ക്കും അഭിമുഖം നല്‍കിയിട്ടില്ലെന്ന് ചെന്നിത്തല പറഞ്ഞു.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ രൂക്ഷഷമായ വിമര്‍ശനം ഉന്നയിച്ചുള്ള അഭിമുഖത്തെ കുറിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു രമേശ്. എന്നാല്‍ ഈ വാര്‍ത്ത കെട്ടി ചമച്ചതാണോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തില്‍ നിന്ന് ചെന്നിത്തല ഒഴിഞ്ഞു മാറി.
ഇന്ത്യന്‍ എകസ്പ്രസ് പത്രത്തില്‍ പ്രസിദ്ധീകരിച്ച അഭിമുഖത്തിലാണ് മുഖ്യമന്ത്രിക്ക് മുഖ്യമന്ത്രിയുടെ വഴി എന്നും തനിക്ക് തന്റെ വഴി എന്നും ചെന്നിത്തല ഉമ്മന്‍ചാണ്ടിക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തിയത് . സര്‍ക്കാരും പാര്‍ട്ടിയും തമ്മിലുള്ള ബന്ധം ഇനി പഴയതു പോലെ ആവില്ലെന്നും ഉമ്മന്‍ചാണ്ടിയുമായി സന്ധിയില്ലെന്നും പറയുന്നുണ്ട്. കൂടാതെ ഗണേഷ് കുമാറിന്റെ മന്ത്രി സഭാ പ്രവേശനത്തെ എതിര്‍ക്കുമെന്നും തമേശ് ചെന്നിത്തല അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.
അതേ സമയം ഇ ൗ പരാമര്‍ശങ്ങളെ കുറിച്ച് വിശദീകരിക്കാനോ കെട്ടിചമച്ച് വാര്‍ത്തയാണോ എന്നതിനോടും പ്രതികരിക്കാനോ ചെന്നിത്തല തയ്യാറായിട്ടില്ല.