HIGHLIGHTS : കോഴിക്കോട്: ഓട്ടോ ടാക്‌സി സമരം പിന്‍വലിച്ചു. തൊഴിലാളികളുടെ
കോഴിക്കോട്: ഓട്ടോ ടാക്‌സി സമരം പിന്‍വലിച്ചു. തൊഴിലാളികളുടെ കോ- ഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനമുണ്ടായത്. അതെ സമയം നിരക്കു വര്‍ദ്ധന സംബന്ധിച്ചുള്ള ആവശ്യം ഗതാഗത മന്ത്രിയുമായി ചര്‍ച്ച ചെയ്യാനും യോഗത്തില്‍ തീരുമാനമായി.
ഇന്നലെ നിരക്ക് വര്‍ദ്ധിപ്പിച്ചിരുന്നെങ്കിലും തങ്ങളുടെ ആവശ്യങ്ങള്‍ പൂര്‍ണമായി അംഗീകരിക്കാത്തതിനാല്‍ സമരം തുടരുകയായിരുന്നു.

ഒട്ടോ നിരക്ക് 12 രൂപയില്‍ നിന്ന് 14 രൂപയായും ടാക്‌സി മിനിമം നിരക്ക് 100 രൂപയാക്കിയും, മിനിമം നിരക്കില്‍ അഞ്ചു കിലോമീറ്റര്‍ വരെ യാത്രചെയ്യാമെന്നും തുടര്‍ന്നുള്ള ഓരോ കിലോമീറ്ററിനും ഒമ്പത് രൂപ വര്‍ധനയുണ്ടാവുമെന്നും ഓരോ 250 മീറ്ററിനും രണ്ട് രൂപയുടെ വര്‍ധനവുണ്ടാവുമെന്നുമാണ് മന്ത്രസഭായോഗത്തില്‍ തീരുമാനമായതെങ്കിലും ഇത് അംഗീകരിക്കാന്‍ തൊഴിലാളികള്‍ തയ്യാറായില്ല.
എഎന്‍ടിയുസി ഉള്‍പ്പെടെയുള്ള സംഘടനകള്‍ സമരത്തില്‍ പങ്കെടുത്തിരുന്നു.