ഓട്ടോറിക്ഷാ യാത്രനിരക്ക് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ നവംബറില്‍ പ്രസിദ്ധീകരിച്ച ഉത്തരവ് ബന്ധപ്പെട്ട എല്ലാവരും പാലിക്കണമെന്ന് ആര്‍.റ്റി.ഒ അറിയിച്ചു. വാഹനത്തിന്റെ നമ്പര്‍, യാത്ര തുടങ്ങിയ സമയം, സഞ്ചരിച്ച വഴി, യാത്ര അവസാനിച്ച സമയം, സ്ഥലം എന്നീ അടിസ്ഥാന വിവരങ്ങള്‍ സഹിതം അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ മോട്ടോര്‍ വാഹന വകുപ്പ് ഓഫീസിലോ യാത്രാ സംബന്ധമായ പരാതികള്‍ നല്‍കാം.
ഒരോ 15 മിനിറ്റിനും 10 രൂപാ നിരക്കില്‍ ദിവസം പരമാവധി 250 വരെയാണ് വെയ്റ്റിങ് ചാര്‍ജ്. രാത്രി പത്തിനും പുലര്‍ച്ചെ അഞ്ചിനും മീറ്റര്‍ ചാര്‍ജ്ജിന്റെ 50 ശതമാനം അധികം നല്‍കണം. ഒരു വശത്തേക്ക് മാത്രമുള്ള യാത്രയാണെങ്കില്‍ മിനിമം ചാര്‍ജ് കഴിഞ്ഞുള്ള ചാര്‍ജിന്റെ 50 ശതമാനവും ഇരുവശത്തേക്കുമുള്ള യാത്രയാണെങ്കില്‍ മീറ്റര്‍ ചാര്‍ജ് മാത്രവും നല്‍കിയാല്‍ മതി.
യാത്രക്കാര്‍ക്ക് 1.25 ക. മീറ്ററില്‍ മിനിമം ചാര്‍ജ് 15 രൂപ നല്‍കി യാത്ര ചെയ്യാം. യാത്രക്കാര്‍ നല്‍കേ ചാര്‍ജ് ബ്രാക്കറ്റില്‍ കി. മീ. 17 (1.5), 21 (2), 25 (2.5), 29 (3), 33 (3.5), 37 (4), 41 (4.5), 45 (5), 49 (5.5), 53 (6), 57 (6.5), 61 (7), 65 (7.5), 69 (8), 73 (8.5), 75 (9), 79 (9.5), 83 (10), 87 (10.5), 91 (11), 95 (11.5), 99 (12), 103 (12.5), 107 (13), 111 (13.5), 115 (14), 119 (14.5), 123 (15), 127 (15.5), 131 (16), 135 (16.5), 139 (17), 143 (17.5), 147 (18), 151 (18.5), 155 (19), 159 (19.5), 163 (20), 167 (20.5), 171 (21), 175 (21.5), 179 (22), 183 (22.5), 187 (23), 191 (23.5) 195 (24), 199 (24.5), 203 (25), 207 (25.5).



