ഒരു കോടിരൂപ ലോട്ടറിയടിച്ചയാള്‍ മുങ്ങിമരിച്ച നിലയില്‍

പാല:  ഭാഗ്യദേവത കടാക്ഷിച്ചെങ്ങിലും അനുഭവിക്കാനുള്ള ഭാഗ്യമുണ്ടായില്ല ഉണ്ണിക്ക്. കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനമായ ഒരു കോടി രൂപയുടെ ഭാഗ്്യക്കുറിയടിച്ച പാല ചെമ്പിളാവ് ചക്കാലയില്‍ ഉണ്ണി(24)യാണ് പണം കൈകളിലേത്തും മുമ്പ് മുങ്ങി മരിച്ചത്. തിങ്കളാഴ്ച ഇയാള്‍ വീടിനടുത്തുള്ള തോട്ടില് കുളിക്കാന്‍ പോയപ്പോള്‍ മുങ്ങി മരിക്കുകയായിരുന്നു.
അപസ്മാരരോഗിയായ ഉണ്ണി കുളിക്കുന്നതിനിടെ രോഗം വന്ന് മൂങ്ങി മരിച്ചതാണന്നാണ് പോലീസിന്റെ നിഗമനം.തോട്ടിലാണങ്ങില്‍ ഒരാളുടെ അരയോളം മാത്രമെ വെള്ളമൊള്ളു.

പെയിന്റിങ് തൊഴിലാളിയായ ഉണ്ണിക്ക് മാര്‍ച്ച് മുന്നിനാണ് കാരുണ്യ ലോട്ടറിയടിച്ചത്.

ടിക്കറ്റ് ബാങ്കിലേല്പിച്ച്  പണത്തിനായി കാത്തിരിക്കെയാണ് ഈ കുടുംബത്തില്‍ ഇങ്ങനെയൊരു ദൂരന്തമുണ്ടായിരിക്കുന്നത്.

Share news
error: Content is protected !!
Scroll to Top