HIGHLIGHTS : മസ്‌കറ്റ്: ഒമാനില്‍ വാഹനാപാകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. കണ്ണൂര്‍ സ്വദേശികളായ ശ്രീജേഷ്, ശ്രീജിത്ത് നാരായണ്‍, അന്‍വര്‍ എന്നിവരാണ് മരിച്ചത്.
മസ്‌കറ്റ്: ഒമാനില്‍ വാഹനാപാകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. കണ്ണൂര്‍ സ്വദേശികളായ ശ്രീജേഷ്, ശ്രീജിത്ത് നാരായണ്‍, അന്‍വര്‍ എന്നിവരാണ് മരിച്ചത്.
ഇന്ന് രാത്രി ഒമാന്‍ സമയം 7 മണിക്ക് ബിദിയയിലെ ഇബ്രാ സുര്‍ റോഡില്‍ വെച്ചാണ് അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന പിക്കപ്പും ഒമാന്‍ സ്വദേശിയുടെ ലാന്‍സ് ക്രൂയിസറും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. സംഭവസ്ഥലത്തുവെച്ച് തന്നെ മൂന്നുപേരും തല്‍ക്ഷണം മരിച്ചു.

കഴിഞ്ഞാഴ്ചയുണ്ടായ ഒരു വാഹനാപകടത്തിന്റെ ചില രേഖകള്‍ ശരിയാക്കാന്‍ പോലീസ് സ്‌റ്റേഷനില്‍ പോയി മടങ്ങവെയാണ് ഇവര്‍ അപകടത്തില്‍പെട്ടത്. അുത്താഴ്ച ശ്രീജിത്തും ശ്രീജേഷും നാട്ടിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു.