HIGHLIGHTS : തിരൂരങ്ങാടി: ഏ ആര്‍ നഗര്‍
തിരൂരങ്ങാടി: ഏ ആര്‍ നഗര്‍ പുതിയത്ത്പുറായ ഹെല്‍ത്ത് സെന്ററില്‍ സ്ഥിരം ഡോക്ടറെ നിയമിക്കണമെന്ന് കുട്ടിശ്ശേരിചിന യൂണിറ്റ് ഡി വൈ എഫ് ഐ സമ്മേളനം ആവശ്യപ്പെട്ടു. ലക്ഷംവീട് കോളനിയുള്‍പ്പെടെയുള്ള പ്രദേശത്തുകാര്‍ക്ക് ഇപ്പോള്‍ ദൂരെ സ്ഥലത്ത് പോയി ചികില്‍സ തേടേണ്ട അവസ്ഥയാണ്. ഇതിന്#ാ പരിഹാരം കാണണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
ഡി വൈ എഫ് ഐ ബ്ലോക്ക് സെക്രട്ടറി തൃദീപ് ലക്ഷ്മണന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഇ വരുണ്‍ അദ്ധ്യക്ഷത വഹിച്ചു. സി പി സലീം, കെ സുരേന്ദ്രന്‍, പി എം ഇബ്രാഹീം, പി ടി ഇഖ്ബാല്‍, സി പ്രശാന്ത്, പി സഹീദ്, പി എ സുരേഷ്ബാബു സംസാരിച്ചു.


ഭാരവാഹികള്‍: ടി കെ രവീന്ദ്രന്‍ (പ്രസിഡന്റ്), പി ഉമ്മര്‍ (വൈസ് പ്രസിഡന്റ്), ഇ കൃഷ്ണന്‍കുട്ടി (സെക്രട്ടറി), ഇ ഗിരീഷ്‌കുമാര്‍ (ജോ.സെക്രട്ടറി)