ഏആര്‍ നഗര്‍ ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി.

തിരൂരങ്ങാടി: ഏആര്‍ നഗര്‍ ഗ്രാമ പഞ്ചായത്തിലേക്ക് എല്‍ഡിഎഫ്, ഐഎന്‍എല്‍ പ്രവര്‍ത്തകര്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തി. ധര്‍ണ്ണ പി പ്രഭാകരന്‍ ഉദ്ഘാടനം ചെയ്തു. ബാലകൃഷ്ണന്‍, പുളിക്കല്‍ മൊയ്തീന്‍ കുട്ടി, ഇ വാസു, പി ഉമ്മര്‍, അഡ്വ. പി പി ബഷീര്‍ എന്നിവര്‍ സംസാരിച്ചു.

പ്രകടനത്തിന് പി സി സലീം, പികെ അലവി, പി ടി മൊയ്തീന്‍, കെ എം ഉണ്ണി,എം കെ മുഹമ്മദലി, ടി പി കൃഷ്ണദാസ് എന്നിവര്‍ നേതൃത്വം നല്‍കി.

പഞ്ചായത്തിന്റെ വികസന വിരോധത്തിനും കെടു കാര്യസ്ഥതക്കും ഭരണ സ്തംഭനത്തിനുമെതിരെയായിരുന്നു മാര്‍ച്ച്.

 

Share news
error: Content is protected !!
Scroll to Top