HIGHLIGHTS : പരപ്പനങ്ങാടി :മത്സ്യതൊഴിലാളി ഫെഡറേഷൻ എ ഐ ടി യു സി ജില്ലാ സമ്മേളനം നാളെ പരപ്പനങ്ങാടിയിൽ വെച്ച് നടക്കും.ജില്ലയിലെ മത്സ്യ മേഖല നേരിടുന്ന വിഷയങ്ങൾ,സമീപ...
പരപ്പനങ്ങാടി :മത്സ്യതൊഴിലാളി ഫെഡറേഷൻ എ ഐ ടി യു സി ജില്ലാ സമ്മേളനം നാളെ പരപ്പനങ്ങാടിയിൽ വെച്ച് നടക്കും.ജില്ലയിലെ മത്സ്യ മേഖല നേരിടുന്ന വിഷയങ്ങൾ,സമീപ കാലത്ത് തീരദേശത്ത് നടന്ന അക്രമങ്ങൾ,പൊലീസ് അധികാരികളുടെ ഇടപെടലുകൾ,ചില പൊലീസ് മേധാവികളുടെ ഏകപക്ഷീയമായ ഇടപെടലുകൾ എന്നിവയെക്കുറിച്ചും സമരത്തെ കുറിച്ചും സമ്മേളനം ചർച്ച ചെയ്യും.
![](https://malabarinews.com/wp-content/uploads/2024/06/imukthi-videio.jpg)
![](https://malabarinews.com/wp-content/uploads/2020/07/careertech.jpg)
സംസ്ഥാന ജനറൽ സെക്രട്ടറി പി രാജു ഉദ്ഘാടനം ചെയ്യും.സി പി ഐ ജില്ലാ സെക്രട്ടറി പി പി സുനീർ ,എ ഐ ടി യു സി സംസ്ഥാന വൈസ് പ്രസിഡന്റ് പി സുബ്രഹ്മണ്യൻ,അഡ്വ :കെ മോഹൻദാസ്,സിഡ്കോ ചെയർമാൻ നിയാസ് പുളിക്കലകത്ത്,സി പി ഐ സംസ്ഥാന കൗൺസിൽ മെമ്പർ പി കെ കൃഷ്ണദാസ്,പ്രൊഫ.ഇ പി മുഹമ്മദലി തുടങ്ങിയവർ പങ്കെടുക്കും.
![](https://malabarinews.com/wp-content/uploads/2021/11/sameeksha.jpg)
വാർത്താ സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് ഇസ്പാടത്ത് ഹുസൈൻ കൂട്ടായി,സെക്രട്ടറി എ കെ ജബ്ബാർ പൊന്നാണി,സംസ്ഥാന കമ്മിറ്റിയംഗം സി സുബൈർ പരപ്പനങ്ങാടി,മണ്ഡലം സെക്രട്ടറി ജി സുരേഷ്കുമാർ,ഗിരീഷ് തോട്ടത്തിൽ,കെ പി പ്രദീപ്കുമാര്‍ എന്നിവർ പങ്കെടുത്തു.