HIGHLIGHTS : തിരു : മലപ്പുറത്ത് 35 അണ്‍ എയ്ഡഡ് വിദ്യാലയങ്ങള്‍ എയ്ഡഡ് വിദ്യാലയങ്ങളാക്കി
തിരു : മലപ്പുറത്ത് 35 അണ്‍ എയ്ഡഡ് വിദ്യാലയങ്ങള്‍ എയ്ഡഡ് വിദ്യാലയങ്ങളാക്കി മാറ്റാനുള്ള വിദ്യഭ്യാസ മന്ത്രിയുടെ നീക്കത്തിനെതിരെ കോണ്‍ഗ്രസും അതിന്റെ പോഷക സംഘടനകളും പരസ്യമായി അബ്ദുറബ്ബിനും കുഞ്ഞാലികുട്ടിക്കും എതിരെ രംഗത്ത് വന്നുകഴിഞ്ഞു. കെ എസ് യു വിദ്യഭ്യാസ മന്ത്രിക്ക് തുറന്ന കത്തെഴുതുകയും കുഞ്ഞാലിക്കുട്ടിക്കെതിരെ ഐസ്‌ക്രീം കേസിനെ കുറിച്ച് ദ്വയാര്‍ത്ഥത്തില്‍ പത്രസമ്മേളനത്തില്‍ വിമര്‍ശിക്കുകയും ചെയ്തിരുന്നു. പിറകെ വിദ്യഭ്യാസ വകുപ്പ് കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന ആവിശ്യം എംഎം ഹസ്സന്‍ പരസ്യമായി ഉന്നയിച്ചു കഴിഞ്ഞു.
എന്നാല്‍ ശക്തമായി പ്രതിരോധിക്കാനാണ് മുസ്ലിംലീഗ് തയ്യാറാകുന്നത്. പ്രതിപക്ഷത്തോട് സംസാരിക്കുന്ന രീതിയില്‍ തങ്ങള്‍ ഓടുപൊളിച്ച് നിയമസഭയില്‍ എത്തിയവരല്ലെന്നും പൊതു ഡിബേറ്റിന് തയ്യാറാണെന്നും മുസ്ലിംലീഗിനെ ടാര്‍ജറ്റ് ചെയ്യേണ്ടെന്നും കുഞ്ഞാലികുട്ടി തുറന്നടിച്ചു.

അഞ്ചാംമന്ത്രി വിവാദം ആറിപ്പോയെന്ന ആശ്വാസത്തിലിരിക്കുമ്പോള്‍ ഉണ്ടായ ഈ വിവാദം യുഡിഎഫിനെ അത്രപെട്ടെന്ന് ഒഴിഞ്ഞ് പോകില്ല.
MORE IN പ്രധാന വാര്‍ത്തകള്‍
