HIGHLIGHTS : അഹമ്മദാബാദ് : ഗുജറാത്തില്‍ ഹെലികോപ്ടറുകള്‍ കൂട്ടിയിടിച്ചുണ്ടായ
അഹമ്മദാബാദ് : ഗുജറാത്തില്‍ ഹെലികോപ്ടറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരില്‍ മലയാളിയും. നേമം സ്വദേശി മനോജ് വി നായരാണ് മരിച്ചത്. വ്യോമസേനയില്‍ സ്ക്വാഡ്രന്‍ ലീഡറാണ് മനോജ്.
അപകടത്തില്‍ എട്ട് സൈനികരാണ് മരിച്ചത്. ഇന്ത്യന്‍ എയര്‍ഫോഴ്സിന്‍റെ റഷ്യന്‍ നിര്‍മ്മിതമായ രണ്ട് എം ഐ 17 ഹെലികോപ്ടറുകളാണ് കൂട്ടിയിടിച്ചത്.

ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടമുണ്ടായത് . ഹെലിക്കോപ്റ്ററുകളില്‍ തകര്‍ന്ന് വീണത് എയര്‍ഫോഴ്‌സിന്റെ കന്റോണ്‍മെന്റ് ഏരിയയില്‍ തന്നെയായിരുന്നു. അപകടം നടന്ന ഉടന്‍ ഒരു കോപ്റ്റര്‍ പൂര്‍ണമായും കത്തി നശിച്ചു.
എയര്‍ഫോഴ്‌സിന്റെ ട്രെയ്‌നിങ് ക്യാമ്പായ ജാംനഗറില നിന്നാണ് ഇരു കോപ്റ്ററുകളും പറന്നുയര്‍ന്നത്.