HIGHLIGHTS : കൊച്ചി :എമേര്‍ജിംഗ് കേരള നിക്ഷേപക സംഗമത്തിന് ഇന്ന് കൊച്ചിയില്‍ തുടക്കം. രാവിലെ പതിനൊന്നരയോടെ കൊച്ചി ലേ മെറിഡിയന്‍ കണ്‍വന്‍ഷന്‍ സെന്ററിലെ ആരംഭിക്ക...
കൊച്ചി :വികസന പദ്ധതികളും വിവാദപദ്ധതികളും ഒരേപോലെ ചര്‍ച്ചചെയ്യപ്പെടുന്ന എമേര്‍ജിംഗ് കേരള നിക്ഷേപക സംഗമത്തിന് ഇന്ന് കൊച്ചിയില്‍ തുടക്കം.
രാവിലെ പതിനൊന്നരയോടെ കൊച്ചി ലേ മെറിഡിയന്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ ആരംഭിക്കുന്ന ചടങ്ങില്‍ എമര്‍ജിംഗ് കേരള പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിംഗ് ഉദ്ഘാടനം ചെയ്യും.കേരളാ ഗവര്‍ണര്‍ എച്ച്.ആര്‍.ഭരദ്വാജ്, കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ.ആന്റണി, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി,കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഇ.അഹമ്മദ്, കേന്ദ്ര ആഭ്യന്തര സഹമന്ത്രി രാമചന്ദ്രന്‍ മുല്ലപ്പള്ളി,കേന്ദ്ര ഭക്ഷ്യമന്ത്രി പ്രഫ.കെ.വി.തോമസ് പി.കെ.കുഞ്ഞാലിക്കുട്ടി, കെ.എം.മാണി എന്നിവര്‍ പങ്കെടുക്കും
വൈകുന്നേരം മൂന്നുമണിക്ക് ആരംഭിക്കുന്ന വിവിധ രാജ്യങ്ങള്‍ക്കായുള്ള സെഷനില്‍ ആമേരിക്ക, ബ്രിട്ടന്‍,ജപ്പാന്‍ എന്നീ രാജ്യങ്ങളുടെ പ്രതിനിധികള്‍ പങ്കെടുക്കും.അഞ്ചുമണിയോടെ ആരംഭിക്കുന്ന പ്ലീനറി സെഷനില്‍ സമഗ്രവും സുസ്ഥിരവുമായ കേരള വികസന മാതൃകയെക്കുറിച്ചുള്ള ചര്‍ച്ച നടത്തും.കേന്ദ്ര പ്ലാനിംഗ് കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ മൊണ്ടെക് സിംഗ് അലുവാലിയ ചടങ്ങ് ഉദ്ഘാടനം ചെയ്യും.നാസ്‌കോം പ്രസിഡന്റ് സോം മിത്തല്‍ മുഖ്യപ്രഭാഷണം നടത്തും.ഇന്ത്യയിലെ അമേരിക്കന്‍ അംബാസഡര്‍ നാന്‍സി പവല്‍ മുഖ്യാതിഥിയായിരിക്കും.

52 വിദേശ രാജ്യങ്ങളില്‍ നിന്നായി 2,500 പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.
എമര്‍ജിങ് കേരള 2012നോടനുബന്ധിച്ച് ആധുനിക സാങ്കേതികവിദ്യയുടെയും പരമ്പരാഗത ഉത്പന്നങ്ങളുടെയും പ്രദര്‍ശനത്തിനും നൂതനാശയങ്ങളുടെ അവതരണത്തിനുമുള്ള സ്റ്റാളുകളാണ് ഒരുക്കിയിട്ടുളളത്. 22 സ്റ്റാളുകളില്‍ കയര്‍, ഭക്ഷ്യം, ബയോടെക്‌നോളജി, കരകൗശലം, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി തുടങ്ങി ഒട്ടേറെ മേഖലകളിലെ സാങ്കേതിക സംവിധാനങ്ങളും ഉത്പന്നങ്ങളും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
എമര്‍ജിങ് കേരള അന്താരാഷ്ട്ര സംഗമവേദിയൊരുങ്ങുന്ന ലേ മെറിഡിയന്‍ ഹോട്ടലില്‍ പ്രധാനമന്ത്രിയുടെ വരവ് പ്രമാണിച്ച് സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കി. ഹെഡ്ക്വാര്‍ട്ടേഴ്‌സ് എസ്.പി.പ്രകാശാണ് സുരക്ഷാ ക്രമീകരണങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്. 6 ഡി.വൈ.എസ്.പി.മാരും 41 സി.ഐ.മാരും 6 ഡിവിഷനുകളായാണ് സുരക്ഷ ഉറപ്പാക്കുന്നത്. 145 എസ്.ഐ.മാര്‍ 560 ഹെഡ്‌കോണ്‍സറ്റബിള്‍മാര്‍ എന്നിവര്‍ക്ക് പുറമെ 90 വനിതാ ഓഫീസര്‍മാരും കൃത്യനിര്‍വഹണത്തിനുണ്ട്. ഇന്നലെ എസ്.പി.ജി. ഉദ്യോഗസ്ഥര്‍ക്ക് പുറമേ ഡി.ജി.പി.കെ.എസ്.ബാലസുബ്രഹ്മണ്യം ദക്ഷിണമേഖലാ എ.ഡി.ജി.പി.ഹേമചന്ദ്രന്‍ എറണാകുളം മേഖലാ ഐ.ജി.കെ.പദ്മകുമാര്‍ ജില്ലാ പോലീസ് മേധാവി ഗോപാലകൃഷ്ണപിള്ള ഇന്റലിജന്‍സ് എ.ഡി.ജി.പി.സെന്‍കുമാര്‍ എന്നിവരും സുരക്ഷാക്രമീകരണങ്ങള്‍ വിലയിരുത്തി. പ്രധാനവേദിയായ ഒമാന്‍ ഹാളും പരിസരവും റൂറല്‍ ഡി.വൈ.എസ്.പി. കെ.വി.വിജയന്റെ നേതൃത്വത്തിലുള്ള പോലീസ് സന്നാഹത്തിനാണ് സുരക്ഷാചുമതല.
കേരളത്തിലെ പ്രകൃതി സമ്പത്ത് റിയല്‍ എസ്റ്റേറ്റ് മാഫിയക്ക് കൈമാറാനുള്ള ഹിഡന്‍ അജണ്ട എമര്‍ജിങ് കേരളയ്ക്ക് പിന്നിലുണ്ടെന്നാണ് ഈ പദ്ധതിയെ കുറിച്ചുള്ള പ്രധാന വിമര്‍ശനം. കൂടാതെ ടൂറിസത്തിന്റെ മറവില്‍ സാംസ്‌ക്കാരികഅധിനിവേശത്തിനും കളമൊരുങ്ങുന്ന പദ്ധതികളും എമര്‍ജിങ് കേരളയിലുണ്ട്. ഇത്തരം പദ്ധതികള്‍ കേരളത്തില്‍ നടപ്പിലാക്കാന്‍ ഒരുങ്ങിയാല്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് കേരളം വേദിയാകുമെന്നാണ് വിലയിരുത്തല്‍.