HIGHLIGHTS : തിരു : എമര്‍ജിംഗ് കേരളയില്‍ ഏറെ വിവാദങ്ങള്‍
തിരു : എമര്‍ജിംഗ് കേരളയില്‍ ഏറെ വിവാദങ്ങള്‍ ഉണ്ടാക്കിയ നാല് പദ്ധതികള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനമാനിച്ചു. നെല്ലിയാമ്പതി, വാഗമണ്‍,ഇലവീഴാപ്പൂഞ്ചിറ,ധര്‍മ്മടം എന്നീ ടൂറിസം പദ്ധതികളാണ് ഉപേക്ഷിച്ചത്.
ഈ സ്ഥലങ്ങളിലെല്ലാം സര്‍ക്കാറിന്റെ കൈയുള്ള ഭൂമിയാണ് ടൂറിസം പദ്ധതികളുടെ ഭാഗമായി പാട്ടമായും വിലയിട്ടും സ്വകാര്യ വ്യക്തികള്‍ക്ക് മറിച്ചു നല്‍കുന്നതിനുള്ള അജണ്ടയാണ് നടപ്പാക്കുന്നതെന്ന വിമര്‍ശനമാണ് ഉയര്‍ന്നു വന്നത്. ഇതില്‍ നെല്ലായാമ്പതി പദ്ധതിയുമായ് ബന്ധപ്പെട്ടാണ് ഏറെ വിവാദങ്ങള്‍ ഉയര്‍ന്നത്.

പ്രതിപക്ഷത്തോടും പരിസ്ഥിതി പ്രവര്‍ത്തകരോടുമൊപ്പം യുഡിഎഫിലെ ഒരു വിഭാഗവും ഈ വിഷയം ഉയര്‍ത്തിക്കാട്ടിയിരുന്നു. ഇതോടെ സര്‍ക്കാര്‍ പ്രതിരോധത്തിലായതാണ് ഈ പദ്ധതികള്‍ ഉപേക്ഷിക്കാന്‍ കാരണമെന്ന് കരുതുന്നു.