HIGHLIGHTS : തന്റെ മേല്‍ കൈവെക്കാന്‍ ശ്രമിച്ചവന്റെ കരണത്ത് താന്‍ ഒന്ന് പൊട്ടിച്ച് കൊടുത്തതായി
തന്റെ മേല്‍ കൈവെക്കാന്‍ ശ്രമിച്ചവന്റെ കരണത്ത് താന്‍ ഒന്ന് പൊട്ടിച്ച് കൊടുത്തതായി നടി ഭാമയുടെ വെളിപ്പെടുത്തല്‍. സിംലയില്‍ വെച്ച് നടന്ന ദര്‍ഭി എന്ന കന്നഡ സിനിമയുടെ ചിത്രീകരണ വേളയിലാണ് സംഭവമുണ്ടായത്. ചിത്രീകരണ ഇടവേളയില്‍ തന്നെ ആരും തിരിച്ചറിയാത്ത സ്ഥലമായതിനാല്‍ ഒറ്റക്ക് പുറത്തിറങ്ങയപ്പോളാണ് ഒരുത്തന്‍ തന്നെ ശല്ല്യപെടുത്താന്‍ ശ്രമിച്ചതെന്നും എന്താണ് താന്‍ കാണിച്ചതെന്ന് ചോദിച്ചപ്പോള്‍ പെങ്ങളാണെന്ന് കരുതിയെന്നും, പെങ്ങളാണെങ്കില്‍ താന്‍ ഇങ്ങനെയാണോടോ എന്ന് ചോദിക്കുകയും അവന്റെ കരണം നോക്കി അടിക്കുകയും ബഹളം വെക്കുകയും ചെയ്തതായി ഭാമ പറഞ്ഞു. തുടര്‍ന്ന് ഡയറക്‌റും, ക്യാമറാമേനും, യൂണിറ്റിലെ മറ്റ് സ്റ്റാഫംഗങ്ങളും ചേര്‍ന്ന് അവനെ കൈകാര്യം ചെയ്തതായി ഭാമ വ്യക്തമാക്കി.
ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ വിശേഷങ്ങള്‍ പങ്ക് വെക്കുന്നതിനിടയില്‍ തനിക്കുണ്ടായ ഈ അനുഭവം ഭാമ പറഞ്ഞത്.