ഉള്ളണത്ത് സിദ്ധന്‍ പിടിയില്‍

പരപ്പനങ്ങാടി : ഉളളണം കോട്ടത്തറയില്‍ സിദ്ധനെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. തമിഴ്‌നാട്ടില്‍ നിന്നെത്തി ഇവിടെ സ്ഥിരതാമസമാക്കിയ മൂസയെയാണ് ബുധനാഴ്ച രാത്രി 10.30മണിയോടെ പിടികൂടിയത്.

ഏറെ നാളായി കോട്ടത്തറ കേന്ദ്രീകരിച്ച് മന്ത്രവാദമടക്കമുള്ള ചികിത്സ നടത്തിവരികയിയിരുന്നു ഇയാള്‍. നേരത്തെ വാര്‍ക്കപണിക്ക്് പോയിരുന്ന ഇയാള്‍ കുറച്ചുകാലം മുമ്പാണ് സിദ്ധനായി ഇവിടെ എത്തിയത്. ദൂരസ്ഥലങ്ങളില്‍ നിന്നുപോലും നിരവധി പേരാണ് ഇയാളുടെ ചികിത്സ തേടി ഇവിടെ എത്തിക്കൊണ്ടിരുന്നത്. രാത്രികാലങ്ങളിലാണ് ചികിത്സ ഏറേയും നടത്തിയിരുന്നത്.
ഇയാളുടെ ശല്യം സഹിക്കാനാവാതെയാണ് നാട്ടുകാര്‍ ഇയാളെ പോലീസില്‍ ഏല്‍പ്പിച്ചത്.

Share news
error: Content is protected !!
Scroll to Top