HIGHLIGHTS : പരപ്പനങ്ങാടി : ഹര്‍ത്താലിനോടനുബന്ധിച്ച്
പരപ്പനങ്ങാടി : ഹര്‍ത്താലിനോടനുബന്ധിച്ച് പാലത്തിങ്ങലുണ്ടായ സംഘര്‍ഷത്തില്‍ എസ്ഐയേയും പോലീസുകാരനേയും ആക്രമിച്ചതിന് കസ്റ്റഡിയില്‍ എടുത്ത ഏഴുപേരെ ഉന്നത ഇടപെടലിനെ തുടര്‍ന്ന്
പോലീസ് വിട്ടയച്ചു.
ഇന്നലെ രാത്രി 9.30 മണിയോടെ പാലത്തിങ്ങല്‍ പരിസരത്ത് നിന്നും പുത്തരിക്കലില്‍ നിന്നുമായി 7 പേരെ പരപ്പനങ്ങാടി പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. രാത്രി 11 മണിയോടെ മുസ്ലിംലീഗ് നേതാവ് ഉമ്മര്‍ ഒട്ടുമ്മലിന്റെ നേതൃത്വത്തിലുള്ള ഒരു വലിയ സംഘം പ്രവര്‍ത്തകര്‍ സ്റ്റേഷനിലെത്തുകയും പിടികൂടിയവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് സ്റ്റേഷനുള്ളില്‍ നിലയുറപ്പിക്കുകയും ചെയ്തിരുന്നു. പിടിയിലായവര്‍ നിരപരാധികളാണെന്നാണ് ലീഗ് പ്രവര്‍ത്തകര്‍ മാധ്യമ പ്രവര്‍ത്തകരോടും പോലീസിനോടും പറഞ്ഞത്. തുടര്‍ന്ന് ഇവര്‍ പിരിഞ്ഞ് പോവാന്‍ തയ്യാറായില്ല.

എന്നാല്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തവരെ വിടുകൊടുക്കാന് തയ്യാറായില്ല. തുടര്‍ന്ന് ഉന്നതത്തലങ്ങളില്‍ നിന്നും ഉണ്ടായ ശക്തമായ സമര്‍ദ്ധത്തിന് വഴങ്ങി് രാത്രി ഒരു മണിയോടെ് ഇവരെ വിട്ടയക്കുകയായിരുന്നു. മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ക്കൊപ്പം പോലീസ് കസ്റ്റഡിയിലെടുത്ത ഡിവൈഎഫ്ഐ പ്രവര്‍ത്തകനേയും പിന്നീട് വിട്ടയച്ചു.
എസ്ഐക്കും, ഒരു പോലീസുകാരന് തലക്ക് ഗുരുതരമായി പരിക്കേറ്റിട്ടും സംഘര്‍ഷ സ്ഥലത്തുനിന്ന് പിടികൂടിയവരെ വെറുതെ വിട്ടയച്ചതില്‍ പോലീസ് ഉദ്യോഗസ്ഥര്‍ അതൃപ്തിയിലാണ്.