HIGHLIGHTS : ന്യൂദില്ലി: ഇന്ത്യയുടെ വടക്കന്‍ മേഖലയില്‍ ഭൂചലനം രാത്രി 7.30
ന്യൂദില്ലി: ഇന്ത്യയുടെ വടക്കന്‍ മേഖലയില്‍ ഭൂചലനം രാത്രി 7.30 ഓടുകൂടിയാണ് റിക്ടര്‍ സ്‌കെയ്‌ലില്‍ 5.8 രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. ജമ്മുകാശ്മീരിലും രാജസ്ഥാനിലുമാണ് ഭൂചലനം അനുഭവപ്പെട്ടത്. പലയിടത്തും തുടര്‍ ചലനങ്ങളുമുണ്ടായി.
കാശ്മീരില്‍ ഭൂചലനത്തില്‍ പരിഭ്രാന്തരായ ജനങ്ങള്‍ വീടുകള്‍ വിട്ട് പുറത്തേക്കോടി. 2005 ലെ ഭൂമി കുലുക്കത്തില്‍ കനത്ത നാശ നഷ്ടമുണ്ടായ മേഖലയാണിത്.
റിക്ടര്‍ സ്‌കെയ്‌ലില്‍ 7.4 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ കാശ്മീരില്‍ മാത്രം 1300 ഓളം പേര്‍ കൊല്ലപ്പെട്ടിരുന്നു.