HIGHLIGHTS : കെയ്‌റോ: ഈജിപതിലെ ആഭ്യന്തരകലാപം രൂക്ഷമാകുന്നു.
കെയ്‌റോ: ഈജിപതിലെ ആഭ്യന്തരകലാപം രൂക്ഷമാകുന്നു. സൈന്യം മുസ്ലീം ബ്രദര്‍ഹൂഡ് ക്യമ്പുകള്‍ക്ക് നേരെ നടത്തിയ ആക്രമണത്തില്‍ 638 പേരാണ് കൊല്ലപ്പെട്ടു മൂവായിരത്തിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.
ബ്രദര്‍ഹുഡ് ക്യാമ്പുകള്‍ക്കടുത്ത് ഇനിയും പലയിടങ്ങളിലായി മൃതദേഹങ്ങള്‍ കിടക്കുന്നുണ്ടെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

സൈനിക നടപടിക്കെതിരെ പ്രതിഷേധവുമായി തെരുവിലിറങ്ങാന്‍ മുസ്ലീം ബ്രദര്‍ഹുഡ് ജനങ്ങളോട് ആവിശ്യപ്പെട്ടു.
സൈനികനടപടികളെ അമേരിക്കയടക്കമുള്ള നിരവധി രാജ്യങ്ങള്‍ ശക്തമായി അപലപിച്ചു.