ഇ ലോകം കൈതണ്ടയിലെത്തുന്നു ആന്‍ഡ്രോയിഡ് സ്മാര്‍ട്ട് വാച്ചിലൂടെ

ഇനി സമയത്തോടൊപ്പം ലോകകാര്യങ്ങളും നിങ്ങളുടെ കൈതണ്ടയില്‍ എത്തുന്നു…. പ്രമുഖ ഇലക്ടോണിക് നിര്‍മ്മാതാക്കളായ സോണിയാണ് ഈ അടിപൊളി വാച്ചുമായി എത്തിയിരിക്കുന്നത്. സോണിയുടെ ഈ തകര്‍പ്പന്‍ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട് വാച്ചുകള്‍ ഈ മാസം അവസാനം ഇന്ത്യയില്‍ വിപണിയിലെത്തും. 6299 രൂപ മുതലായിരിക്കും വില.

സോണിയുടെ സ്മാര്‍ട്ട് ഫോണുകളുമായി അനായാസം ബന്ധപ്പെടുത്താനാകുന്ന തരത്തിലുള്ളതാണ് ഈ വാച്ചുകള്‍. ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ നിന്ന് ചിത്രങ്ങള്‍ വീഡിയോ, സന്ദേശങ്ങള്‍ എന്നിവ സോണി സ്മാര്‍ട്ട് വാച്ചുകളിലേക്ക് അയയ്ക്കാം. ഫേസ്ബുക്ക്, ട്വിറ്റര്‍ അപ്‌ഡേറ്റുകള്‍, ഇമെയിലുകള്‍ തുടങ്ങിയവയും സോണിയുടെ സ്മാര്‍ട്ട് വാച്ചിന്റെ പ്രത്യേകതകളാണ്.

സോണിയുടെ സ്മാര്‍ട്ട് വാച്ചിന്റെ മറ്റൊരു പ്രത്യേകത 1.3 ഇഞ്ച് ഗ്ലോസിസ്മൂത്ത് ടച്ച്‌സ്‌ക്രീന്‍ ഡിസ്‌പ്ലേയാണ്.

Share news
error: Content is protected !!
Scroll to Top