HIGHLIGHTS : ഗാസ : പലസ്തീനില്‍ ദുരന്തം വിതച്ച് കൊണ്ട് ഇസ്രായേലിന്റെ സൈനീകാക്രമണം 5-ാം ദിവസവും തുടരുന്നു.
ഗാസ : പലസ്തീനില്‍ ദുരന്തം വിതച്ച് കൊണ്ട് ഇസ്രായേലിന്റെ സൈനീകാക്രമണം 5-ാം ദിവസവും തുടരുന്നു. പോര്‍ വിമാനങ്ങള്‍ക്കൊപ്പം യുദ്ധകപ്പലുകള്‍കൂടി മിസൈല്‍ വര്‍ഷിച്ച് യുടങ്ങിയതോടെ ഗാസയില്‍ പിഞ്ചുകുഞ്ഞുങ്ങളടക്കം നിരവധിപേര്‍ കൊല്ലപ്പെട്ടു. ആക്രമണ വാര്‍ത്തകള്‍ പുറത്തറിയാതിരിക്കാന്‍ മാധ്യമസ്ഥാപനങ്ങള്‍ക്കെതിരെയും മിസൈല്‍ ആക്രമണം ഉണ്ടായി. പലയിടങ്ങളിലും സ്ത്രീകളും കുട്ടികളും ഈ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടു. അഭയാര്‍ത്ഥി ക്യാമ്പുകളിലൂണ്ടായ ആക്രമണത്തിലാണ് മൂന്ന് കുട്ടികള്‍ മരിച്ചത്. യുദ്ധം തുടങ്ങിയതിനു ശേഷം മരണം ഇതുവരെ 58 ആയി. അതെ സമയം കരയാക്രമണത്തിന് സന്നദ്ധമായി ഇസ്രായേലി കരസേന അതിര്‍ത്ഥിയില്‍ തമ്പടിച്ചിരിക്കുകയാണ്. കരയാക്രമണം കൂടി തുടങ്ങിയാല്‍ ഗാസയിലെ ജനങ്ങളുടെ ജീവിതം ദുരിതമയമാകും.
ലോകരാഷ്ട്രങ്ങള്‍ അസൂയയോടെയാണ് സംഘര്‍ഷം വിലയിരുത്തുന്നത്. ഈജിപ്ത്തിന്റെ മുന്‍കയ്യില്‍ നടക്കുന്ന അനുരജ്ഞന ശ്രമങ്ങള്‍ക്ക് പിന്തുണയുമായി ഫ്രാന്‍സിന്റെ നയതന്ത്രജ്ഞന്‍ ഗാസയിലെത്തി. അടിയന്തിര സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ യുദ്ധം ഒഴിവാക്കണമെന്നും ഇദേഹം ആവശ്യപ്പെട്ടു. ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണും സ്ഥിതിയില്‍ ആശങ്ക പ്രകടിപ്പിച്ചു.

എന്നാല്‍ പലസ്തീന്‍ ചോരക്കളമാകുമ്പോഴും അറബ് അസ്ലാമിക രാജ്യങ്ങളില്‍ ഭൂരിപക്ഷവും നിലപാടെടുക്കാതെ നിസംഗരായി മാറിനില്‍ക്കുകയാണ്. ഈജിപ്ത്തും ട്യുണീഷ്യയും മാത്രമാണ് ഗാസയ്ക്ക് ഐക്ക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുള്ളത്. അമേരിക്കന്‍ വിധേയത്വം തന്നെയാണ് മറ്റ് അറബ്- ഇസ്ലാമിക രാജ്യങ്ങളെ പിറകോട്ട് വലിക്കുന്നത്.