HIGHLIGHTS : റോം: കടല്‍ക്കൊലക്കേസില്‍ അറസ്റ്റിലായ ഇറ്റാലിയന്‍
റോം: കടല്‍ക്കൊലക്കേസില്‍ അറസ്റ്റിലായ ഇറ്റാലിയന്‍ നാവികര്‍ ഇന്ത്യയിലേക്ക് തിരിച്ചുവരില്ല. ഇറ്റാലിയന്‍ വിദേശ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമായത്. ഇതിനുമുമ്പ് അന്താരാഷ്ട്ര വാര്‍ത്താ എജന്‍സിയായ റോയിറ്റേഴ്‌സാണ് ഈ വാര്‍ത്ത ആദ്യം പുറത്തുവിട്ടത്. ഇന്ത്യയിലെ ഇറ്റാലിയന്‍ സ്ഥാനപതിയാണ് ഇക്കാര്യം കേന്ദ്രസര്‍ക്കാറിനെ അറിയിച്ചത്.
ഇന്ത്യ ഇറ്റലി നയതന്ത്ര ബന്ധത്തില്‍ തന്നെ വന്‍ പ്രത്യാഘാതമുണ്ടായേക്കാവുന്ന തീരുമാനമാണ് ഇറ്റലിയുടേത്.
ഇറ്റലിയില്‍ നടക്കുന്ന പൊതു തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാന്‍ എന്ന ആവശ്യത്തിനാണ് ഇവര്‍ക്ക് ഒരുമാസത്തെ ജാമ്യം നല്‍കിയത്. കടുത്ത നിബന്ധനകളോടെയാണ് ഇവര്‍ക്ക് ജാമ്യം അനുവദിച്ചത്. ഹരിഷ് സാല്‍വെ എന്ന പ്രമുഖനായ അഭിഭാഷകനാണ് ഇവര്‍ക്കുവേണ്ടി സുപ്രീംകോടതിയില്‍ ഹാജരായത്.
ഇറ്റാലിയന്‍ നാവികര്‍ക്ക് വേണ്ടി സോണിയാ ഗാന്ധി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതൃത്വവും വത്തിക്കാനും വഴിവിട്ട് ഇടപെടുന്നുണ്ട് എന്ന ആരോപണം നേരത്തെതന്നെ ഉയര്‍ന്നതാണ്.
കൊല്ലത്തിനടുത്ത് നീണ്ടകരയിലെ ആഴക്കടലില്‍ വെച്ച് മത്സ്യ ബന്ധനത്തിന് പോയ രണ്ട് മത്സ്യത്തൊഴിലാളികളെ കാരണമില്ലാതെ വെടിവെച്ചുകൊന്ന കേസിലാണ് ഇവരെ അറസ്റ്റ് ചെയ്തിരുന്നത്.