ഇറ്റലിയില്‍ സ്‌കൂളില്‍ സ്‌ഫോടനം ; 2 പെണ്‍കുട്ടികള്‍ മരിച്ചു.

ഇറ്റലി: ഇറ്റലിയിലെ ബ്രന്ധിസിസി പട്ടണത്തിലെ പെണ്‍കുട്ടികള്‍ പഠിക്കുന്ന സ്‌കൂളിനു മുന്നിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ 16 വയസ്സുള്ള രണ്ടുകുട്ടികള്‍ മരിച്ചു. സംഭവത്തില്‍ 7 പേര്‍ക്ക് പരിക്കുപറ്റില്‍ ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്.

ശനിയാഴ്ച രാവിലെ 7.45 ന് കുട്ടികള്‍ ക്ലാസിലേക്ക് പോവുന്നേഴാണ് സ്‌കൂള്‍ കവാടത്തില്‍ ബോംബ് പൊട്ടിയത്. തുറമുഖ നഗരമായ അപുലിയയിലെ കോടതിക്കടുത്താണ് സംഭവം നടന്ന സ്‌കൂള്‍. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഇതുവരെആരും ഏറ്റെടുത്തിട്ടില്ല. മാഫിയസംഘങ്ങളാവും ഇതിനു പിന്നിലെന്നാണ് അധികൃതരുടെ നിഗമനം.

മാഫിയാ വിരുദ്ധ പ്രവര്‍ത്തനത്തിലുടെ കൊല്ലപ്പട്ട ജഡ്ജി ജിയോവാനി ഫാല്‍കോണിന്റെ പേരിലുള്ളതാണ് ഈ സ്‌കൂള്‍.,

 

Share news
error: Content is protected !!
Scroll to Top