ഇറാഖില്‍ ബോംബാക്രമണത്തില്‍ 56പേര്‍ കൊല്ലപ്പെട്ടു

ബാഗ്ദാദ് : ഇറാഖില്‍ വിവിധയിടങ്ങളിലായി ബോംബാക്രമണ പരമ്പരയില്‍ 56പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഷിയ ഇമാം മൂസ അല്‍ ഖാദിമിന്റെ ചരമവാര്‍ഷികം ആചരിക്കുന്നതിനിടെ തീര്‍ത്ഥാടകരെ ലക്ഷ്യം വെച്ചായിരുന്നു ബോംബാക്രമണങ്ങള്‍ നടന്നത്. വിവിധ ഇടങ്ങളിലായി എട്ട് ബോംബ് സ്‌ഫോടനങ്ങാണ് നടന്നത്.

ആക്രമത്തിന്റെ ഉത്തരവാദിത്വം അല്‍ ഖ്വയ്ദാ വിഭാഗമായ ഇസ്ലാമിക് സ്‌റ്റേറ്റ് ഓഫ് ഇറാഖ് ഏറ്റെടുത്തിട്ടുണ്ട്. ഇനിയും മരണ സംഖ്യ ഉയര്‍ന്നേക്കാമെന്ന് അധികര്‍ പറയുന്നു.

Share news
error: Content is protected !!
Scroll to Top