HIGHLIGHTS : ബാഗ്ദാദ്: ഇറാക്കിലുണ്ടായ കാര്‍ ബോംബ് സ്‌ഫോടന പരമ്പരയില്‍ 66 ലേറെ പേര്‍ കൊല്ലപ്പെട്ടു. 200 ഓളം പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.
ബാഗ്ദാദ്: ഇറാക്കിലുണ്ടായ കാര്‍ ബോംബ് സ്‌ഫോടന പരമ്പരയില്‍ 66 ലേറെ പേര്‍ കൊല്ലപ്പെട്ടു. 200 ഓളം പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. രാജ്യത്തെ ഷിയ-സുന്നി വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാവുന്നതിനിടയിലാണ് ഷിയാ സ്വാധീന മേഖലയില്‍ സ്‌ഫോടനമുണ്ടായത്. 11 ഓളം സ്‌ഫോടന പരമ്പരകളാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉണ്ടായത്. മരിച്ചവരില്‍ നിരവധി സ്ത്രീകളും കുട്ടികളും ഉള്‍പ്പെട്ടിട്ടുണ്ട്.
സ്‌ഫോടനത്തിനായി തിരക്കേറിയ മാര്‍ക്കറ്റുകളും പൊതുസ്ഥലങ്ങളുമാണ് തിരഞ്ഞെടുത്തത്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. ഷിയാ ഭൂരിപക്ഷ മേഖലകളില്‍ തീവ്രവാദ സംഘടനകള്‍ നടത്തുന്ന ആക്രമണങ്ങളുടെ അനുബന്ധമാണ് സ്‌ഫോടനമെന്നാണ് കരുതുന്നത്.

കഴിഞ്ഞ ആഴ്ചയില്‍ നടന്ന കാര്‍ ബോംബ് സ്‌ഫോടന പരമ്പരയിലും ഷിയാ സ്വാധീന മേഖലയില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടിരുന്നു.