HIGHLIGHTS : കോഴിക്കോട്: ഐസ്‌ക്രീം കേസില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ ഇരകളായ പെണ്‍കുട്ടികള്‍
കോഴിക്കോട്: ഐസ്‌ക്രീം കേസില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ ഇരകളായ പെണ്‍കുട്ടികള്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ മുമ്പില്‍ നല്‍കിയ മൊഴികള്‍ പുറത്ത്. 2011 ല്‍ ഐസ്‌ക്രീം പാര്‍ലര്‍ കേസിലെ ഇരകള്‍ക്ക് പണം നല്‍കി മൊഴിമാറ്റിച്ചതാണെന്നുള്ള റൗഫിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് കേസ് അട്ടിമറിച്ചതിനെകുറിച്ച് അന്വേഷിച്ച ഉദ്യോഗസ്ഥരുടെ മുമ്പാകെ വന്ന മൊഴിയാണ് പുറത്തുവന്നത്. വിന്‍സെന്റ് എം പോളിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്. ഇരകളായ ബിന്ദു, റജുല, റോസ്‌ലിന്‍ എന്നിവരുടെ മൊഴികളടങ്ങിയ റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്.
കുഞ്ഞാലിക്കുട്ടി ലൈംഗികമായി പീഡിപ്പിക്കുകയും വിചാരണയ്ക്ക് ശേഷം ഗള്‍ഫിലേക്ക് പോകാന്‍ നിര്‍ബന്ധിക്കുകയും ചെയ്‌തെന്ന് മൊഴിയില്‍ വ്യക്തമായി പറയുന്നുണ്ട്.
കുഞ്ഞാലിക്കുട്ടിയുടെ നിര്‍ദേശപ്രകാരം റജീനയ്ക്ക് 2,65,000 രൂപയും മറ്റൊരു സാക്ഷിക്ക് 3,15,000 രൂപയും നല്‍കിയിട്ടുണ്ടെന്നാണ് റൗഫിന്റെ വെളിപ്പെടുത്തലും ഇരകളായ പെണ്‍കുട്ടികളെ മൊഴിനല്‍കാന്‍ പോലീസ് ഉദ്യോഗസ്ഥരുടെ മുമ്പിലേക്ക് കൊണ്ടുവരുന്നതിന് മുമ്പ് ചാലപ്പുറത്തെ ഒരു വീട്ടില്‍ വെച്ച് പോലീസ് ചോദിക്കാന്‍ പോകുന്ന ചോദ്യങ്ങളും അതിന് പറയേണ്ട മറുപടിയും പറഞ്ഞുപഠിപ്പിച്ചിരുന്നു വെന്നും റൗഫിന്റെ മൊഴിയില്‍ പറയുന്നുണ്ട്.
റൗഫിന്റെ വെളിപ്പെടുത്തലിന് ശേഷവും നേരത്തെ നല്‍കിയ മൊഴിയില്‍ ഉറച്ചു നില്‍ക്കാന്‍ കുഞ്ഞാലിക്കുട്ടി തനിക്ക് പണം തന്നതായി ബിന്ദു അന്വേഷണസംഘത്തിന്റെ മുന്നില്‍ മൊഴി നല്‍കിയതും റിപ്പോര്‍ട്ടിലുണ്ട്.
റിപ്പോര്‍ട്ടില്‍ കാണുന്ന ഇരകളുടെ മൊഴികള്‍ റൗഫിന്റെ വെളിപ്പെടുത്തലുകള്‍ ശരിവെയ്ക്കുന്നവയാണ്.