HIGHLIGHTS : കാബൂള്‍ : കാബൂളില്‍ വനിത ചാവേര്‍ സ്വയം ബോംബായി വന്ന് നടത്തി ആക്രമണത്തില്‍ 12 പേര്‍ മരിച്ചു.
കാബൂള്‍ : കാബൂളില്‍ വനിത ചാവേര്‍ സ്വയം ബോംബായി വന്ന് നടത്തി ആക്രമണത്തില്‍ 12 പേര്‍ മരിച്ചു. മരിച്ചവരില്‍ 7 വിദേശികളും ഉള്‍പ്പെടും. ആക്രണണത്തിന്റെ ഉത്തരവാദിത്വം ഹിസ്ബ്-ഇ-ഇസ്ലാമി എന്ന സംഘടന ഏറ്റെടുത്തു. ‘ഇന്നസെന്‍സ് ഓഫ് മുസ്ലീംസ്’ എന്ന ചിത്രം പ്രദര്‍ശിപ്പിക്കുന്നതിനെതിരെയാണ് സ്‌ഫോടനമെന്ന് ഈ സംഘടന വ്യക്തമാക്കി.
ബോംബ് ശരീരത്തില്‍ ഒളിപ്പിച്ചരീതിയില്‍ വസ്ത്രധാരണം ചെയ്തയുവതിയാണ് ബോംബായി വന്ന് പൊട്ടിത്തെറിച്ചത്.
ലോകമാകെ ഇസ്ലാമിക സമൂഹം അമേരിക്കക്കെതിരെ പ്രതിഷേധിക്കുന്നതിനിടെയാണ് ഈ വിഷയത്തില്‍ ചാവേറാക്രമണം നടക്കുന്നത്