ഇടതുമുന്നണിയിലേക്ക് പോകുന്ന കാര്യം ആലോചിക്കും;എം.വി രാഘവന്‍

തിരു : യുഡിഎഫില്‍ വിള്ളലുകള്‍ പ്രകടമാകുന്നു. ഇടതുമുന്നണി വിട്ടുപോയവര്‍ മടങ്ങി വരുന്നതില്‍ തുറന്ന സമീപനമാണെന്ന സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ പ്രസ്താവനക്ക് പിന്നാലെയാണ് സിഎംപി തങ്ങളുടെ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിന്നത്.

ഇടതുമുന്നണിയുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് സിഎംപി നേതാവ് എം വി രാഘവന്‍ വ്യക്തമാക്കി. ലയനത്തിലൂടെ അല്ലാതെ ഇടതുപക്ഷ പാര്‍ട്ടികള്‍ ഒന്നിക്കണം. ഇടതുപാര്‍ട്ടികളുടെ എല്ലാ നയങ്ങളും ഒന്നാണെന്നും അദ്ദേഹം വ്യക്തമാക്കി.

മാര്‍ച്ച് 5 ന് ചേരുന്ന സിഎംപി പോളിറ്റ് ബ്യൂറോ ഇതു സംബന്ധിച്ച് ചര്‍ച്ചക്ക് തീരുമാനമെടുക്കും

 

Share news
error: Content is protected !!
Scroll to Top