ആസ്യ വധം; സഹോദരന്‍ അറസ്റ്റില്‍

കുണ്ടോട്ടി: പുളിക്കല്‍ ഒളവട്ടൂര്‍ മായക്കര കാവുങ്ങല്‍ പറമ്പ് ആസ്യ(38)നെ വെട്ടിക്കൊലപ്പെടുത്തിയ സഹോദരന്‍ മായക്കര കൂട്ടുമൂച്ചിക്കല്‍ പാന്നാടന്‍ അശറഫിനെ(30) കൊണ്ടോട്ടി പോലീസ് അറസ്റ്റുചെയ്തു. ചേലേമ്പ്ര കാക്കഞ്ചേരി ബസാറ്റാന്റിന് സമീപം വെച്ചായിരുന്നു ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തെ തുടര്‍ന്ന് ഇയാള്‍ ഒളിവിവില്‍ പോയിരുന്നു.

കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം നടക്കുന്നത്. ആസ്യയുടെ വീടിനടത്ത് ഒറ്റയ്‌ക്കൊരുവീട്ടിലാണ് അഷറഫ് താമസിച്ചിരുന്നത്. ഇയാള്‍ക്ക് ഭക്ഷണവുമായി പോയ ആസ്യയെ ഇയാള്‍ അരിവാളുകൊണ്ട് വെട്ടുകയായിരുന്നു. ആസ്യ തിരിച്ചുവരാതിരുന്നതിനെ  തുടര്‍ന്ന് ഭര്‍ത്താവ് മുഹമ്മദ് ദാരിമി അന്വേഷിച്ചപ്പോഴാണ് വെട്ടേറ്റ നിലയില്‍ ആസ്യയെ കണ്ടത്.   ആസ്യയെ  ഉടന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു.

ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായി  പോലീസ് പറഞ്ഞു.

കുണ്ടോട്ടിയില്‍ സഹോദരന്‍ സഹോദരിയെ വെട്ടിക്കൊന്നു.

Share news
error: Content is protected !!
Scroll to Top