മാനന്തവാടി: ചികില്‍സക്കായി രക്തം സ്വീകരിച്ച വയനാട് മാനന്തവാടി സ്വദേശിനിയായ 8 വയസ്സുകാരിക്ക് എച്ചഐവി സ്ഥിരീകരിച്ചു. ജില്ലാ അരോഗ്യവകുപ്പ് അധികൃതരാണ് എച്ച് ഐ വി സ്ഥരീകരിച്ചത്. കുട്ടി ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍കോളേജ്, മാനന്തവാടി ജില്ലാ ആശുപത്രി എന്നിവിടങ്ങളില്‍ നിന്നാണ് രക്തം സ്വീകരിച്ചത്. കുട്ടിയുടെ രക്ഷിതാക്കള്‍ക്ക് എച്ച്ഐവി യില്ലെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.
രക്തത്തില്‍ ഹീമോഗ്ലോബിന്റെ അളവ് കുറയുന്ന തല്‍സീമിയ എന്ന രോഗത്തിന് ചികില്‍സയിലായിരുന്നു പെണ്‍കുട്ടി. കഴിഞ്ഞ ആറര വര്‍ഷമായി കുട്ടി ഈ ചികില്‍സക്കായി ആശുപത്രികളില്‍ കഴിഞ്ഞു വരികയാണ്. കയ്യില്‍ സ്ഥിരമായി ചൊറിച്ചില്‍ അനുഭവപ്പെട്ടതിനെതുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കുട്ടിക്ക് എച്ച്ഐവി ബാധിച്ചതായി കണ്ടെത്തിയത്.
അതേ സമയം സംഭവത്തില്‍ വിശദമായ അനേ്വഷണം നടത്തുമെന്ന് ആരോഗ്യ മന്ത്രി വിഎസ് ശിവകുമാര്‍ പറഞ്ഞു. കൂടൊതെ ആരോഗ്യ വകുപ്പിനോട് സംഭവത്തില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ റിപ്പോര്‍ട്ട് കിട്ടുന്നതിനനുസരിച്ചായിരിക്കും നടപടി സ്വീകരിക്കുകയെന്നും മന്ത്രി പറഞ്ഞു.




