HIGHLIGHTS : തിരൂരങ്ങാടി
തിരൂരങ്ങാടി :നിയോജകമണ്ഡലത്തിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ 14 അസി. സര്‍ജന്‍മാരുടെ പുതിയ തസ്തികകള്‍ അനുവദിച്ചതായി നിയോജകമണ്ഡലം എം. എല്‍. എ കൂടിയായ വിദ്യാഭ്യാസ മന്ത്രി പി. കെ. അബ്ദുറബ്ബ് അറിയിച്ചു.
തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ നാല് അസി. സര്‍ജന്‍മാരുടെയും ഒരു ആര്‍. എം. ഒ. യുടെയും പരപ്പനങ്ങാടി നെടുവ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ മൂന്ന് അസി. സര്‍ജന്‍മാരുടെയും തെന്നല, തിരൂരങ്ങാടി, പെരുമണ്ണ ക്ലാരി, പരപ്പനങ്ങാടി എന്നിവിടങ്ങളില്‍ ഓരോ അസി. സര്‍ജന്‍മാരുടെയും തസ്തികയും അനുവദിച്ചിട്ടുണ്ട്.

പുതുതായി അനുവദിച്ച എടരിക്കോട് പ്രാഥമികരോഗ്യകേന്ദ്രത്തില്‍ രണ്ട് അസി. സര്‍ജന്‍മാരുടെയും പരപ്പനങ്ങാടി ഫിഷറീസ് ഡിസ്‌പെന്‍സറിയില്‍ ഒരു അസി. സര്‍ജന്റെയും തസ്തിക അനുവദിച്ചതായും മന്ത്രി അറിയിച്ചു.
്.