HIGHLIGHTS : തിരു: സഭയില്‍ പ്രതിപക്ഷ ബഹളം. ബഹളത്തെ തുടര്‍ന്ന് സഭ
തിരു: സഭയില്‍ പ്രതിപക്ഷ ബഹളം. ബഹളത്തെ തുടര്‍ന്ന് സഭ താത്ക്കാലികമായി നിര്‍ത്തിവെച്ചു. മുഖ്യമന്ത്രിയുടെ മകളുടെ വിവാഹമോചനകാര്യം പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ നിയമസഭയില്‍ പറഞ്ഞതോടെയാണ് ബഹളത്തിന് ഇടയായത്. വിവാഹമോചന ചര്‍ച്ചയില്‍ മന്ത്രിയുടെ മരുമകന്‍ ഉന്നയിച്ച ചില കാര്യങ്ങള്‍ വിഎസ്സ് സഭയില്‍ പറഞ്ഞു. ഇതേ തുടര്‍ന്ന് സ്പീക്കര്‍ മൈക്ക് ഓഫ് ചെയ്യുകയായിരുന്നു. പരാമര്‍ശം സ്പീക്കര്‍ നിയമസഭാ രേഖയില്‍ നിന്ന് നീക്കി. ഇതോടെ ഭരണ പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ സഭയില്‍ വാക്കേറ്റമായി.
സുതാര്യ കേരളം കോള്‍ സെന്ററുമായി ബന്ധപ്പെട്ടുണ്ടായ ലൈംഗികാരോപണം സഭ നിര്‍ത്തി വെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കി. ഈ ജീവനക്കാരനെതിരെ സര്‍ക്കാര്‍ കേസെടുക്കണമെന്നും ഇ പി ജയരാജന്‍ ആവശ്യപെട്ടു.

