ആറന്മുള വിമാനത്താവളത്തിനുള്ള അനുമതി പിന്‍വലിച്ചു

download (2)ആറന്മുള വിമാത്താവളത്തിനുള്ള അനുമതി സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിച്ചു. വിമാനത്താവളം സംബന്ധിച്ച കേസുകള്‍ പരിഗണിക്കവെ ചീഫ്‌ ജസ്റ്റിസ്‌ അധ്യക്ഷനായ ഹൈക്കോടതി ബെഞ്ചിനെയാണ്‌ സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്‌. ഈ പ്രദേശം വ്യവസായ മേഖലയായി പ്രഖ്യാപിച്ച ഉത്തരവും റദ്ദാക്കിയതായി സര്‍ക്കാര്‍ അറിയിച്ചു.

വിമാനത്താവളവുമായി ബന്ധപ്പെട്ട വിവിധ കേസുകള്‍ പരിഗണിക്കുന്ന കോടതി ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട്‌ അറിയിക്കാന്‍ കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നു.

Related Articles