HIGHLIGHTS : അഗര്‍ത്തല : ത്രിപുര പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റിന്റെ സഹോദരനും പാര്‍ട്ടി നേതാവുമായ സന്ദീപാ റോയി ബര്‍മനെ ആയുധങ്ങളും ബംഗ്ലാദേശി കറന്‍സിയും...

അഗര്‍ത്തല : ത്രിപുര പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റിന്റെ സഹോദരനും പാര്‍ട്ടി നേതാവുമായ സന്ദീപാ റോയി ബര്‍മനെ ആയുധങ്ങളും ബംഗ്ലാദേശി കറന്‍സിയും കൈവശം വച്ചതിന് അറസ്റ്റ് ചെയ്തു. ആസ്സാം റൈഫിള്‍സാണ് ഇയാളെ അഗര്‍ത്തലക്ക് സമീപത്ത് വച്ച്അറസ്റ്റ് ചെയ്തത് പിടികൂടുന്ന സമയത്ത് ഇയാളില്‍ നിന്ന് തീപ്രവാദി സംഘടനയായ നാഷനല്‍ ലിബറേഷന്‍ ഫ്രണ്ട് ഓഫ് ത്രിപുരയുടെ ലഘുലേഖകളും പിടിച്ചെടുത്തിട്ടുണ്ട്.
ഫിബ്രുവരി 14 ന് ത്രിപുരയില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഈ സംഭവം കോണ്‍ഗ്രസിന് കനത്ത നാണക്കേട് ഉണ്ടാക്കിയിരിക്കുകയാണ്.
ബര്‍മന്‍ മുന്‍ ത്രിപുര മുഖ്യമന്ത്രി സമീര്‍ രഞ്ജന്‍ ബര്‍മന്റെ മകനുമാണ്.