HIGHLIGHTS : നെല്ലൂര്‍ : ആന്ധ്രയിലെ നെല്ലൂരില്‍

നെല്ലൂര്‍ : ആന്ധ്രയിലെ നെല്ലൂരില്‍ ചെന്നൈ- ദില്ലി തമിഴ്‌നാട് എക്‌സ്പ്രസ്സിന് ട്രെയ്‌നിന് തീപിട്ച്ച് 30 പേര്‍ മരിച്ചതായി സ്തീകരിച്ചു. 25 ഓളം പേര്‍ക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്. മൃതദേഹങ്ങള്‍ മിക്കതും കത്തിക്കരിഞ്ഞ നിലയിലായതിനാല്‍ തിരിച്ചറിയാന്‍ കഴിയത്ത നിലയിലാണ്. മരിച്ചവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെട്ടിട്ടുണ്ട്.
പുലര്‍ച്ചെ 4 മണിക്കാണ് അപകടമുണ്ടായത്. ട്രെയ്‌നിലെ എസ്-11 സ്ലീപ്പര്‍ കോച്ചിലാണ് തീപിടുത്തമുണ്ടായത്. ട്രെയ്‌നിലെ ടോയ്‌ലെറ്റിന് സമീപമുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്നാണ് തീപിടുത്ത മുണ്ടായതന്നൊണ് ആദ്യ നിഗമനം. ട്രെയിന്‍ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട സമയത്താണ് തീപിടുത്തമുണ്ടായത്. 72 യാത്രക്കാരാണ് എസ്11 കോച്ചിലുണ്ടായിരുന്നത്. എസ് 11 കോച്ച് ട്രെയനില്‍ നിന്നും വേര്‍പ്പെടുത്തി.
രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്. പരുക്കേറ്റവരെ നെല്ലൂര്‍ സിവിക് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഹെല്‍പ്പ്‌ലൈന്‍ നമ്പറുകള്‍ : 0861 2331477, 0861 2576924