HIGHLIGHTS : ഗോരഖ്പൂര്‍ : അസമില്‍ ഉണ്ടായ വര്‍ഗീയ കലാപം പടരുന്നു
ഗോരഖ്പൂര്‍ : അസമില്‍ ഉണ്ടായ വര്‍ഗീയ കലാപം പടരുന്നു. ഇരുപതിലധികം ആളുകള്‍ കൊല്ലപ്പെടുകയും 60,000 ലധികംപേര്‍ ഇവിടെനിന്ന് പാലായനം ചെയ്തു.
കലാപകാരികള്‍ ഇന്ന് രാജാധാനി എക്‌സ്പ്രസ് ആക്രമിച്ചു. കല്ലും മാരകായുധങ്ങളുമായാണ് ദില്ലി ഗോഹട്ടി രാജധാനി എക്‌സ്പ്രസ് കൊക്രാജര്‍ ജില്ലയിലെ ഖാസിയാഗോണ്‍ എന്ന സ്ഥലത്ത്‌വെച്ച് ആക്രമിച്ചത്. നാലോളം കമ്പാര്‍ട്ടുമെന്റുകള്‍ തകര്‍ത്തിട്ടുണ്ട്. ആളപായമുണ്ടായിട്ടില്ലെന്നാണ് റെയില്‍വേയുടെ വിശദീകരണം. ഈ ട്രെയിന്‍ പിന്നീട് പശ്ചിമ ബംഗാളിലേക്കുതന്നെ തിരിച്ചുവിടുകയായിരുന്നു. തുടര്‍ന്ന് ഈ മേഖലയിലുള്ള ട്രെയിന്‍ഘതാഗതം നിര്‍ത്തിവെച്ചിട്ടുണ്ട്.
കൊക്രാജെര്‍ ജില്ലയില്‍ തുടങ്ങിയ കലാപം ഇപ്പോള്‍ അഞ്ചുജില്ലകളിലായി നാനൂറോളം ഗ്രാമങ്ങളിലേക്ക് വ്യാപിച്ചിട്ടുണ്ട്. ഗോത്രവര്‍ഗ്ഗവിഭാഗങ്ങളും ഇവിടെ കുടിയേറിയ മുസ്ലീങ്ങളും തമ്മിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത് .
ബോഡോ ഗോത്രവര്‍ഗ്ഗമേഖലയിലെ അഞ്ചു യുവാക്കളെ അജ്ഞാതസംഘം കൊലപ്പെടുത്തിയതോടെയാണ് അക്രമസംഭവങ്ങള്‍ ആരംഭിച്ചത്. കൊലയ്ക്കു പിന്നില്‍ മുസ്ലീങ്ങളാണെന്ന് സംശയിച്ച് ആയുധധാരികളായ ബോഡോ സംഘം ആക്രമങ്ങള്‍ അഴിച്ചുവിടുകയായിരുന്നു.അക്രമികളെ കണ്ടാല്‍ ഉടന്‍ വെടിവെക്കാന്‍ സുരക്ഷാ സേനക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.