അസം സ്വദേശിയായ യുവാവ് ക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍

തിരൂരങ്ങാടി: അസം സ്വദേശിയായ യുവാവ് ക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍. കൊലപാതകമാണെന്ന് സംശയം. അസം ബോര്‍പെട്ട കിസ്മിത്ത് ദ്വാരകയിലെ അമോല്‍ സര്‍ക്കാരിന്റെ മകന്‍ തരുണ്‍ സര്‍ക്കാരിനെയാണ് (30) എആര്‍ നഗര്‍ തോട്ടശേരിയറ പേങ്ങാട്ട്കുണ്ടിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍ കണ്ടത്. ഭാര്യക്കും മകനുമൊപ്പം ഒന്നരവര്‍ഷമായി ഇയാള്‍ ഇവിടെ താമസിക്കുന്നു.

ചൊവ്വാഴ്ച രാത്രി ഏഴോടെ സുഹൃത്തുക്കളോടൊപ്പം ക്വാര്‍ട്ടേഴ്‌സില്‍ മദ്യപിച്ചിരുന്നു. ഈ സമയം ഭാര്യയെയും മകനെയും തൊട്ടടുത്ത സുഹൃത്തിന്റെ മുറിയിലേക്ക് അയച്ചിരുന്നു. നേരത്തെയും ഇങ്ങനെ മദ്യപിക്കുമ്പോള്‍ ഇവരെ തൊട്ടടുത്ത മുറിയിലേക്ക് അയക്കുകയാണ് പതിവെന്ന് പോലീസ് പറഞ്ഞു. ബുധനാഴ്ച രാവിലെ മുറിയിലേക്ക് തിരിച്ചെത്തിയ ഭാര്യയാണ് മരിച്ചു കിടക്കുന്നതായി കണ്ടത്. കഴുത്തില്‍ മുണ്ട് മുറുക്കിയ നിലയിലായിരുന്നു. തരുണ്‍ ശോഭിതയെ പ്രണയിച്ച് വിവാഹം കഴിച്ച ശേഷം കേരളത്തിലേക്ക് വരികയായിരുന്നു. അന്യമതക്കാരിയാണ് ശോഭിതയെന്ന് പോലീസ് പറഞ്ഞു. ഡ്രൈവറായും സെന്‍ട്രിങ് ജോലിയും ചെയ്തു വരികയായിരുന്നു തരുണ്‍.

മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷമേ കൊലപാതകം സ്ഥിരീകരിക്കാനാവുമെന്ന് പോലീസ് പറഞ്ഞു. ഭാര്യയുള്‍പ്പെടെയുള്ള അന്യ സംസ്ഥാന തൊഴിലാളികളെ പോലീസ് ചോദ്യം ചെയ്യുന്നുണ്ട്. മലപ്പുറം ഡിവൈഎസ്പി എസ് അഭിലാഷിന്റെ മേല്‍നോട്ടത്തില്‍ തിരൂരങ്ങാടി സിഐ എ ഉമേഷാണ് അനേ്വഷണം നടത്തുന്നത്.
മകന്‍ : സാമിറാം

 

 

Share news
error: Content is protected !!
Scroll to Top