HIGHLIGHTS : തേഞ്ഞിപ്പാലം:
തേഞ്ഞിപ്പാലം: കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ ബി എ ഇംഗ്ലീഷ് മൂന്നാം സെമസ്റ്റര്‍ പാഠ്യപുസ്തകത്തില്‍ ഉള്‍പ്പെട്ട വിവാദ കവിത പിന്‍വലിക്കാന്‍ തീരുമാനമായി. ഡോ.എം എം ബഷീര്‍ അദ്ധ്യക്ഷനായ സമിതിയാണ് കാലിക്കറ്റ് സര്‍വ്വകലാശാലയുടെ കവിത പിന്‍വലിക്കാന്‍ തീരുമാനിച്ചത്.
അല്‍ഖ്വയ്ദ നേതാവ് എഴുതിയ കവിത കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ പഠിപ്പിക്കുന്നത് അധാര്‍മ്മികതയാണെന്ന് സര്‍വ്വകലാശാല നിയോഗിച്ച ഡോ: എം എം ബഷീര്‍ കമ്മീഷനാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

റിപ്പോര്‍ട്ട് വൈസ് ചാന്‍സലര്‍ക്ക് കൈമാറിയതിനെ തുടര്‍ന്നാണ് പിന്‍വലിക്കാന്‍ നടപടിയായത്.
അതേസമയം കവിത പിന്‍വലിക്കുന്ന തീരുമാനം തെറ്റാണെന്നും അപമാനകരമായ പ്രവണതയാണിതെന്നും കവിതയില്‍ തീവ്രവാദപരമായ യാതൊന്നും ഇല്ലെന്നും അദ്ദേഹം പറഞ്ഞു. കവിത പിന്‍വലിക്കുന്ന തീരുമാനം അപടകകരമായ പ്രണതയാണെന്ന് കെ ഇ എന്‍ കുഞ്ഞിമുഹമ്മദ് പ്രതികരിച്ചു.