അറസ്റ്റിലായ നടി ലീന മരിയ വാഹന മോഷണക്കേസിലും പ്രതിയായേക്കും

HIGHLIGHTS : ദില്ലി: ദില്ലിയില്‍ വഞ്ചനാക്കേസില്‍ അറസ്റ്റിലായ മലയാളി സിനിമാ താരം

ദില്ലി: ദില്ലിയില്‍ വഞ്ചനാക്കേസില്‍ അറസ്റ്റിലായ മലയാളി സിനിമാ താരം ലീന മരിയപോള്‍ വന്‍ വാഹനമോഷണക്കേസിലും പ്രതിയാകാന്‍ സാധ്യത. ഇന്നലെ തെക്കന്‍ ദില്ലിയിലെ ഫത്തേപൂര്‍ സിക്രിയിലെ ഫാം ഹൗസില്‍ അറസ്റ്റ്‌ ചെയ്യപ്പെടുമ്പോള്‍ കണ്ടെടുത്ത മൂന്നരക്കോടി വിലവരുന്ന റോള്‍സ്‌ റോയിസ്‌ കാറുകളിലൊന്നിന്റെ രേഖകള്‍ യഥാര്‍ത്ഥമല്ലെന്ന്‌ പോലീസ്‌ കണ്ടെത്തി. ഫാം ഹൗസിലുണ്ടായിരുന്ന മറ്റൊരു നിസാന്‍ കാറിന്റെ ഉടമ ദില്ലി സ്വദേശിയായ സോഹന്‍ ലാല്‍ അഹൂജയാണെന്നും കണ്ടെത്തിയിട്ടുണ്ട്‌.

പിടിയിലായ തൃശൂര്‍ സ്വദേശി ലീനയെയും ഇവരോടൊത്ത്‌ ലിവിങ്‌ ടുഗതറായി കഴിയുന്ന ശേഖര്‍ റെഡ്ഡി എന്ന ബാലജിയെയും കുറിച്ച്‌ ഞെട്ടിപ്പിക്കുന്ന വിവരങ്ങാള്‌ പുറത്ത്‌ വന്നുകൊണ്ടിരിക്കുന്നത്‌.

കനറാബാങ്ക്‌ ചെയര്‍മാനെ കബളിപ്പിച്ച്‌ കോടികള്‍ തട്ടിയെടുത്ത കേസില്‍ ലീന പിടിയിലായതോടെയാണ്‌ നിരവധി തട്ടിപ്പുകളുടെ കഥ പുറത്ത്‌ വരുന്നത്‌. കൊച്ചിയില്‍ ഒരു ടെക്‌സ്റ്റൈല്‍സിന്‌ ബോളിവുഡ്‌ താരം കത്രീന കൈഫിനെ ബ്രാന്റ്‌ അംബാസിഡറാക്കിതരാമെന്ന്‌ പറഞ്ഞ്‌ പണം തട്ടിയതിന്‌ ലീനയുടെ സുഹൃത്തായ ശേഖര്‍ റെഡ്ഡിക്കെതിരെ കേസെടുത്തിട്ടുണ്ട്‌. ലീനയെ അറസ്‌റ്റ്‌ ചെയ്യുന്ന സമയത്ത്‌ ശേഖര്‍ റെഡ്ഡി പോലീസിനെ കബളിപ്പിച്ച്‌ ഓടിരക്ഷപ്പെടുകയായിരുന്നു.

sameeksha-malabarinews

ദില്ലി പോലീസ്‌ നടത്തിയ അന്വേഷണത്തില്‍ ആഢംബര ജീവിതമാണ്‌ ഇവര്‍ നയിച്ചിരുന്നതെന്ന്‌ വ്യക്തമായിട്ടുണ്ട്‌. കോടികള്‍ വിലവരുന്ന 9 ആഢംബര കാറുകളാണ്‌ ലീന പിടിയിലാകുമ്പോള്‍ ഇവരുടെ ഫാം ഹൗസിലുണ്ടായിരുന്നത്‌. ഈ ഫാം ഹൗസിന്‌ നാല്‌ ലക്ഷം രൂപയാണ്‌ വാടക. ലീനക്കെതിരെ പരാതിയില്‍ പറയുന്ന തട്ടിപ്പിലൂടെ നേടിയ പണം കൊണ്ടു മാത്രം ഇത്ര ആഢംബരമായി ജീവിക്കാന്‍ കഴിയില്ലെന്നാണ്‌ പോലീസിന്റെ വിലയിരുന്നല്‍.

ജോണ്‍ എബ്രഹാമിന്റെ മദ്രാസ്‌ കഫേ എന്ന ചിത്രത്തിലൂടെ ബോളിവുഡിലേക്ക്‌ കാലെടുത്തുവെക്കാന്‍ ഒരുങ്ങവെയാണ്‌ ലീന മരിയപോള്‍ പിടിയിലായത്‌. യാദൃശ്ചികമെങ്കിലും രണ്ട്‌ മലയാളി സെലിബ്രേറ്റികള്‍ ഒരാഴ്‌ചയ്‌ക്കുള്ള പോലീസ്‌ വലയിലായത്‌ കേരളത്തിന്‌ കളങ്കം തന്നെയാണ്‌ 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!