HIGHLIGHTS : അരീക്കോട് : അരീക്കോട് കുനിയില്‍ നടന്ന ഇരട്ടകൊലപാതകത്തില്‍ പങ്കുണ്ടെന്ന്
അരീക്കോട് : അരീക്കോട് കുനിയില്‍ നടന്ന ഇരട്ടകൊലപാതകത്തില്‍ പങ്കുണ്ടെന്ന് കരുതുന്ന രണ്ട് പേരെ പോലീസ് അറസ്റ്റുചെയ്തു. മമ്പാട് പുള്ളിപ്പാടം സ്വദേശി ഫിറോസ്ഖാന്‍, ഇയാളുടെ ഭാര്യാ സഹോദരന്‍ പെരുപറമ്പ് സ്വദേശി റിയാസ് എന്നിവരാണ് പിടിയിലായത്.
കൊലപാതകത്തിന് ഉപയോഗിച്ച സുമോ ഉപേക്ഷിച്ച് കടന്നുകളഞ്ഞ സംഘം രക്ഷപ്പെട്ടത് ഫിറോസ്ഖാന്റെ മഹീന്ദ്രയുടെ പിക്കപ്പ് വാനിലായിരുന്നുവെന്ന്് പോലീസിന് സൂചന ലഭിച്ചു. ആ സമയത്ത് വാഹനമോടിച്ചെന്ന് കരുതുന്നവരും പോലീസിന്റെ കസ്റ്റഡിയില്‍ ഉണ്ടെന്നാണ് സൂചന. പിടിക്കപ്പെട്ട ഫിറോസ്ഖാന്റെ ഭാര്യ വീട് കുനിയിലാണ്. ഇയാളുടെ അകന്ന ബന്ധുകൂടിയാണ് ജനുവരിയില്‍ കൊല്ലപ്പെട്ട് അതീഖ്‌റഹ്മാന്‍.
ഇതിനിടെ അതീഖ് റഹ്മാന്റെ സഹോദരന്‍ മുക്താര്‍ രാജ്യം വിട്ടതായി പോലീസിന് വിവരം ലഭിച്ചു. ഷാര്‍ജയിലേക്കാണ് ഇയാള്‍ കടന്നത് എന്നാണ് പോലീസ് നിഗമനം. ഇന്നു പിടിയിലായ മുക്താറിന്റെ ബന്ധുകൂടിയായ റിയാസാണ് ഇയാളെ വിദേശത്തേക്ക് കടക്കാന്‍ സഹായിച്ചതെന്ന് കരുതുന്നു. റിയാസിന് ഈ കൊലപാതകത്തില്‍ നേരിട്ട് പങ്കുണ്ട്. ഫിറോസ്ഖാനെയും റിയാസിനെയും നാളെ മഞ്ചേരി കോടതിയില്‍ ഹാജരാക്കും.