അരിയല്ലൂരില്‍ വ്യാപക അക്രമം; ഒരു സിപിഎം പ്രവര്‍ത്തകനുകൂടി കുത്തേറ്റു.

വള്ളിക്കുന്ന്: ഇന്ന് വൈകീട്ട് സിപിഐഎം ബ്രാഞ്ച് സക്രട്ടറിക്ക് വെട്ടേറ്റതില്‍ പ്രതിഷേധിച്ച് നടത്തിയ പ്രകടനനത്തിന് നേരെ ഉണ്ടായ ആക്രമണത്തില്‍ ഒരാള്‍ക്ക് കുത്തേറ്റു. സിപിഐഎം അനുഭാവിയായ ചോലക്കല്‍ ഹരിഹരനാ(42)ണ് കുത്തേറ്റത്. ഇയാളുടെ മുതുകിലാണ് കുത്തേറ്റത്. ഇയാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

വള്ളിക്കുന്ന് ജങ്ഷനില്‍ നിന്ന് റെയില്‍വേസ്റ്റേഷന്‍ ഭാഗത്തേക്ക് വന്ന പ്രകടനത്തിന് നേരെ കല്ലേറുണ്ടാവുകയും തുടര്‍ന്ന് ചിതറിയോടിയവരെ അക്രമിക്കുകയുമായിരുന്നു.

പ്രകടനം കഴിഞ്ഞ് പോവുകയായിരുന്ന വിശ്വനാഥന്‍ എന്നയാളെ എസ്‌റ്റേറ്റ് റോഡില്‍ വെച്ച് ആക്രമിക്കപെട്ടു. ഇയാളെ തിരൂരങ്ങാടി ഗവ.ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

വള്ളിക്കുന്നില്‍ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിക്ക് വെട്ടേറ്റു

 

Related Articles