വള്ളിക്കുന്നില്‍ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിക്ക് വെട്ടേറ്റു

വള്ളിക്കുന്ന് : അരിയല്ലൂര്‍ ജങ്ഷനില്‍ പോസ്റ്റര്‍ ഒട്ടിക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കത്തില്‍ ആര്‍എസ്എസ്സുകാര്‍ സിപിഎം റെയില്‍വേസ്റ്റേഷന്‍ ബ്രാഞ്ച് സെക്രട്ടറിയും ഡിവൈഎഫ്‌ഐ ബ്ലോക്ക് കമ്മറ്റി അംഗവുമായ അധികാരിമണമല്‍ പ്രഭീഷിനെ ഗുരുതരമായി വെട്ടിപരിക്കേല്‍പ്പിച്ചു. വൈകീട്ട് 4.30 മണിയോടെയാണ് സംഭവം.  ഇയാളുടെ ഇടത് തുടയിലാണ് വെട്ടേറ്റത്. മുറിവിന് 7 സെ.മി നീളവും 1.5 ഇഞ്ച് ആഴവുമുണ്ട്.

വെട്ടേറ്റ ഇയാളെ ഉടനെ പരപ്പനങ്ങാടി എ കെ ജി ആശുപത്രിയില്‍ എത്തിച്ചു. പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

 

അരിയല്ലൂര്‍ ജങ്ഷനിലെ ഇലക്ട്രിക് പോസ്റ്റുകളില്‍ ഡിവൈഎഫ്‌ഐകാര്‍ എഴുതിയത് ഇന്നലെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മായ്ച്ച് എഴുതിയിരുന്നു ഇതിനെ ചൊല്ലി ഇന്ന് നടന്ന വാക്ക് തര്‍ക്കത്തിനിടയിലാണ് സംഘത്തിലെ ഒരാള്‍ വാളെടുത്ത് വെട്ടിയത്.

സ്ഥലത്ത് സംഘര്‍ഷം നിലനില്‍ക്കുകയാണ്. സംഘര്‍ഷം പടരാതിരിക്കാന്‍ കനത്ത പോലീസ് ബന്തവസ്സ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

അരിയല്ലൂരില്‍ വ്യാപക അക്രമം; ഒരു സിപിഎം പ്രവര്‍ത്തകനുകൂടി കുത്തേറ്റു.

Share news
error: Content is protected !!
Scroll to Top