അരിയല്ലൂരിന്റെ ചുമര്‍മരം മുറിച്ച് മാറ്റുന്നു

HIGHLIGHTS : വള്ളിക്കുന്ന്: മുപ്പത് വര്‍ഷത്തിലധികമായി വള്ളിക്കുന്ന് റെയില്‍വേസ്റ്റേഷന്‍ അങ്ങാടിയുടെ

വള്ളിക്കുന്ന്: മുപ്പത് വര്‍ഷത്തിലധികമായി വള്ളിക്കുന്ന് റെയില്‍വേസ്റ്റേഷന്‍ അങ്ങാടിയുടെ സൗന്ദര്യവും അടയാളവുമായിരുന്ന കൂറ്റന്‍ ചീനിമരം മുറിച്ച് മാറ്റുന്നു.

ചീനിമരം ഇന്നത്തെപോലെ വ്യാപകമല്ലാതിരുന്ന കാലത്ത് അന്തരിച്ച ടെയ്‌ലര്‍ ചേര്യങ്ങാട്ട് സുബ്രമണ്യനാണ് ഒരു ചീനിതൈ ഇവിടെ കൊണ്ടുവന്ന് വെച്ച് നട്ടുനനച്ച് വളര്‍ത്തിയത്.

അടിയന്തിരാവസ്ഥ കാലഘട്ടങ്ങളിലൂടെ വളര്‍ന്നു വന്ന ഈ മരം അരിയല്ലൂരിന്റെ സമര ചരിത്രങ്ങള്‍ക്കു കൂടി സാക്ഷിയാണ്. അരിയല്ലൂരിന്റെ വാര്‍ത്താ ചുമരായിരുന്ന ഈ മരത്തില്‍ ഇവിടെയുണ്ടാകുന്ന ഓരോ സംഭവങ്ങളുടെയും നോട്ടീസുകളോ പോസ്റ്ററുകളോ ഉണ്ടാകും. രാഷ്ട്രീയ സാംസ്‌കാരിക സംഘടനകളുടെ പ്രതികരണങ്ങളും പ്രതിഷേധങ്ങളും വിശദീകരണങ്ങളും വിളിയിച്ചറിയിക്കുന്നത് ഈ മരച്ചുവട്ടില്‍ നിന്നായിരുന്നു.

റെയ്ല്‍വേസ്റ്റേഷന്‍ നിലകൊള്ളുന്ന സ്ഥലമായിട്ടും ഇവിടെയൊരു ബസ്റ്റോപ്പുണ്ടായിരുന്നില്ല കാരണം ഈ തണല്‍ മരത്തിനേക്കാള്‍ കൂടുതലൊന്നും ഒരു ബസ്സ്‌റ്റോപ്പിനും നല്‍കാനാവില്ല എന്നതുതന്നെ.

ഇങ്ങനെ അരിയല്ലൂരിന്റെ അങ്ങാടിയില്‍ വിശേഷങ്ങള്‍ക്ക് അതീതമായി നിലകൊള്ളുന്ന ചീനിമരം മുറിച്ച് മാറ്റുന്നത് മുറിഞ്ഞ് വീഴുമെന്ന കാരണം പറഞ്ഞാണ്. അതെ, മരം മുറിഞ്ഞ് വീണ് പരിക്കേല്‍ക്കുന്നവരെ കുറിച്ച് മാത്രമേ നമുക്ക് വ്യാകുലതകളൊള്ളു. ശുദ്ധവായുകിട്ടാതെ മലിനവായു ശ്വസിച്ച് മരിക്കുന്നവരെ കുറിച്ച് നമുക്ക് വ്യാകുലതകളില്ല.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!